
ന്യൂഡൽഹി: മുംബയ് മേയറുടെ ഓഫീസിനും അമിതാഭ് ബച്ചനും ബോംബ് ഭീഷണി. മേയറുടെ ഓഫീസിലേക്ക് ഇന്നലെ രാവിലെ ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ബച്ചന്റെ വസതി, നഗരത്തിലെ പ്രധാന സ്‌കൂളുകൾ എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. ഖാലിസ്ഥാൻ നാഷണൽ ആർമി എന്ന സംഘടനയുടെ പേരിലാണ് മെയിലെത്തിയത്.
മുംബയ് പൊലീസും സുരക്ഷാ ഏജൻസികളുമുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മേയറുടെ ഓഫീസിനും ബച്ചന്റെ വസതിക്കും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |