
ന്യൂഡൽഹി: ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി) തിരഞ്ഞെടുപ്പ് പൂർത്തിയായി.
28 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 27നാണ് വോട്ടെണ്ണൽ. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി രാഷ്ട്രീയ സ്വാധീനം തെളിയിക്കാനുള്ള പോരാട്ടമായി ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ്. ഇവിടെ 11 സീറ്റുകളിൽ ബി.ജെ.പി-സമാജ്വാദി പാർട്ടി നേർക്കുനേർ പോരാട്ടമാണ്. അദ്ധ്യാപക, ബിരുദ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകരും ബിരുദധാരികളും ഉൾപ്പെടുന്ന പ്രത്യേക വോട്ടർപ്പട്ടികയിലുള്ളവർക്കാണ് വോട്ടവകാശം. യു.പിയിൽ അഞ്ച് ബിരുദ മണ്ഡലങ്ങളിലും ആറ് അദ്ധ്യാപക മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. ബീഹാറിലെ എട്ട് സീറ്റുകളിൽ നാല് അദ്ധ്യാപക മണ്ഡലങ്ങളിലും നാല് ബിരുദ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 150 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ സഖ്യത്തിലെ കോൺഗ്രസും ആർ.ജെ.ഡിയും ചില മണ്ഡലങ്ങളിൽ പരസ്പരം മത്സരിക്കുന്നു. മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിൽ മൂന്ന് ബിരുദ മണ്ഡലങ്ങളും രണ്ട് അദ്ധ്യാപക മണ്ഡലങ്ങളുമാണുള്ളത്. കർണാടകയിലെ നാല് സീറ്റുകളിൽ രണ്ടെണ്ണം വീതം അദ്ധ്യാപക, ബിരുദ മണ്ഡലങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |