SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.12 PM IST

മലയാളികൾക്ക് ഓണസമ്മാനം,​ ' കേരളം ' ഇനി ഔദ്യോഗികം, വിജ്ഞാപനമിറങ്ങി

keralam

ന്യൂഡൽഹി: മലയാളികൾക്ക് തിരുവോണ സമ്മാനമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നത് 'കേരളം' എന്നാക്കിയ നിയമം പ്രാബല്യത്തിൽ. വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിന് ആഗസ്റ്റ് 14ന് രാഷ്‌ട്രപതി അംഗീകാരം നൽകിയെങ്കിലും ഇന്നാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതിനാൽ 2027 ആഗസ്റ്റ് 25ന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കേരളം ആകും. കോടതികളിലും പേരുമാറ്റം ബാധകമാകും. 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ തുടർച്ചയായി രാഷ്ട്രപതിയുടെ ശുപാർശയോടെയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

പേ​രു​ ​മാ​റു​മ്പോ​ൾ​ ​'​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​കേ​ര​ളം​"​ ​എ​ന്ന് ​ഇ​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​'​കേ​ര​ളം​ ​സ​ർ​ക്കാ​ർ​"​ ​എ​ന്നും​ ​മാ​റ്റ​ണം.​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​കേ​ര​ളം​ ​നി​യ​മ​സ​ഭ​ ​എ​ന്നാ​വും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മു​ത​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫി​സു​ക​ൾ​ ​വ​രെ​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​ബോ​ർ​ഡു​ക​ൾ,​ ​മു​ദ്ര​ക​ൾ,​ ​ലെ​റ്റ​ർ​പാ​ഡു​ക​ൾ,​ ​വെ​ബ്സൈ​റ്റു​ക​ൾ,​ ​ആ​പ്പു​ക​ൾ,​ ​ലോ​ഗോ​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​മാ​റ്റേ​ണ്ടി​വ​രും.


സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​ഗ​സ​റ്റു​ക​ൾ,​ ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​പു​തി​യ​ ​പേ​രി​ൽ​ ​അ​ച്ച​ടി​ക്കേ​ണ്ടി​ ​വ​രും.​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ബോ​ർ​ഡ്-​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും​ ​പേ​ര് ​മാ​റും.​ ​പി.​എ​സ്.​സി​യു​ടെ​ ​പേ​രി​നൊ​പ്പം​ ​കേ​ര​ളം​ ​ചേ​ർ​ക്കും.​ ​ക​മ്മി​ഷ​നു​ക​ളു​ടെ​യും​ ​ക്ഷേ​മ​നി​ധി​ക​ളു​ടെ​യു​മെ​ല്ലാം​ ​പേ​രും​ ​മാ​റും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM, KERALAM OFFICIAL NAME, KERALAM OFFICIAL NAME NOTIFICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360