SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.12 PM IST

 സിന്ദൂറിനിടെ സൈബർ ആക്രമണശ്രമം 5 സംസ്ഥാനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ 54 വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണശ്രമവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരേസമയം പരിശോധന നടത്തി.

പുനെയിലെ ജുന്നാർ, ഗുജറാത്തിലെ ഖേഡ ജില്ലയിലെ നഡിയാദ്, തെലങ്കാനയിലെ കരീംനഗർ ജില്ലയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിലാണ് റെയ്ഡ്.

പരിശോധനയിൽ മൂന്ന് ലാപ്‌ടോപ്പുകൾ, അഞ്ച് മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.

കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾക്ക് സാങ്കേതിക സഹായം നൽകിയവരെ അന്വേഷണത്തിലെ സാങ്കേതിക പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ആക്രമണത്തിനുള്ള തയ്യാറെടുപ്പിലും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിലും ഇവർ സഹായിച്ചെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION SINDOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360