തിരുവനന്തപുരം: മലയാളിയായ ഡോ. അനിൽ മേനോൻ ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് കുതിക്കും. ഇന്ത്യൻ സമയം രാത്രി 8.17നാണ് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവുക.
ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ടു റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻനായരുടെ കുടുംബാംഗമാണ് അനിൽ. ഉക്രൈൻ സ്വദേശി എലിസബത്താണ് അനിൽ മേനോന്റെ മാതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |