SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.43 AM IST

ഭാര്യ മൊബൈൽ കൊണ്ട് തലയ്ക്കടിച്ചു;  യുവാവിന് ദാരുണാന്ത്യം

s

ഭുവന്വേശർ: ഒഡീഷയിൽ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വപ്നേശ്വർ മിശ്ര (33) ആണ് മരിച്ചത്. ബലാങ്കീറിലെ ചിന്മിഭാട്ടി പാദയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ കൊണ്ട് അടിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ പെട്ടെന്ന് ആരോഗ്യനില വഷളായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. അതേസമയം, തലയിലേറ്റ പരിക്കാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360