SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.43 AM IST

ഗിന്നസ് റെക്കാർഡ് വേണം 6 വയസുകാരിയെക്കൊണ്ട് കാർ ഓടിപ്പിച്ച എസ്.ഐക്ക് സസ്പെൻഷൻ

h

ഹൈദരാബാദ്: ഗിന്നസ് ലോക റെക്കാർഡിനായി ആറ് വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച റംഗ റെഡ്ഡി എസ്.ഐ പൂജാരി തിരുപതിയ്ക്ക് സസ്പെൻഷൻ. തെലങ്കാനയിലെ രംഗ റെഡ്ഡിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെ മെല്ലെ നീങ്ങിയ വാഹനത്തിന്റെ മുൻസീറ്റിലേക്കു നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് കുട്ടിഡ്രൈവറും മുത്തശ്ശനും കുടുങ്ങിയത്. തുടർന്ന് വാഹനം തടഞ്ഞ നാട്ടുകാർ പരിശീലനം റോഡിലല്ല, ഗ്രൗണ്ടിൽ വച്ച് നൽകാനും മോട്ടോർ വാഹന നിയമങ്ങൾ പൊലീസുകാർക്ക് ബാധകമല്ലേയെന്നും ചോദ്യം ചെയ്തു. ക്ഷുഭിതനായ പൂജാരി തിരുപതി ഗിന്നസ് റെക്കാർഡ് ഇടാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടെന്നായിരുന്നു വിശദീകരണം. അതിനിടെ സംഭവത്തിന്റെ വീഡിയോ വൈറലായി.

സംഭവത്തിൽ കേസെടുത്ത ഉന്നത പൊലീസ് ഇയാളെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360