SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.43 AM IST

മഥുര,ഗ്യാൻവാപി,സംഭൽ തർക്കം: പരിഹരിക്കാൻ സുപ്രീംകോടതി

d

ന്യൂഡൽഹി: മഥുര,ഗ്യാൻവാപി,സംഭൽ തർക്കങ്ങൾ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി. ആഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന പ്രത്യേക ലോക് അദാലത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ട് കക്ഷികൾക്ക് കത്തയച്ച വിവരം പുറത്തുവന്നു. എന്നാൽ,മൂന്നിടങ്ങളിലെയും കക്ഷികൾ ഈ നീക്കത്തോട് മുഖം തിരിച്ചു നിൽക്കുകയാണ്. മദ്ധ്യസ്ഥ ശ്രമങ്ങൾക്കില്ലെന്ന്,ഹ‌ർജിക്കാരായ ഹിന്ദുമത വിശ്വാസികളും എതിർകക്ഷികളായ മസ്ജിദ് കമ്മിറ്റികളും സുപ്രീംകോടതിക്ക് മറുപടി നൽകി. വിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക് അദാലത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ല. കോടതിയിൽ തീർപ്പുണ്ടാകേണ്ട വിഷയമാണെന്നും ഹർജിക്കാർ നിലപാടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360