
തിരുവനന്തപുരം: ബഹിരാകാശ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട ആളില്ലാ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി മൂന്ന് സൂക്ഷ്മപരീക്ഷണങ്ങൾ കൂടി ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. സുരക്ഷാഭീഷണിയുണ്ടായാൽ ഗഗൻയാൻ പേടകത്തിന് സ്വയം സുരക്ഷിത അകലത്തേക്ക് മാറാനുള്ള സംവിധാനമായ 'ക്രൂ മൊഡ്യൂൾ അപ്രൈറ്റിംഗ് സിസ്റ്റം, ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ സർവീസ് മൊഡ്യൂളിൽ നിന്ന് ക്രൂമൊഡ്യൂൾ വേർപെടുമ്പോൾ ഡാറ്റാ, പവർ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനം, പാരച്യൂട്ടിന്റെ അപക്സ് കവർ മാറുമ്പോൾ നിലതെറ്റാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |