SignIn
Kerala Kaumudi Online
Thursday, 23 July 2026 1.25 AM IST

ധർമ്മേന്ദ്ര പ്രധാൻ മാറണം, കോൺഗ്രസ് വിദ്യാർത്ഥികൾക്കൊപ്പം: രാഹുൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോടുള്ള തെറ്റായ നയത്തിന്റെ പ്രതീകമായതിനാൽ രാജിവച്ചേ തീരു എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികളെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. വിദ്യാർത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

നീറ്റ് വിഷയത്തിൽ കോൺഗ്രസ് വിദ്യാർത്ഥികളുടെ താത്‌പര്യംസംരക്ഷിക്കാനാണ് നിലകൊള്ളുന്നതെന്ന് സി.ജെ.പി സമരത്തിന് പിന്തുണ നൽകുമോ എന്ന ചോദ്യത്തിന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മറുപടി നൽകി. പത്രസമ്മേളനത്തിൽ ഒരിക്കൽ പോലും സി.ജെ.പിയുടെ പേര് പരാമർശിച്ചതുമില്ല.

രക്ഷിതാക്കൾ കഷ്‌‌ടപ്പെട്ട് സമ്പാദിച്ച പണം ചെലവാക്കി പഠിച്ച വിദ്യാർത്ഥികളാണ് ചോദ്യപേപ്പർ ചോർച്ചയുടെ അനീതി സഹിക്കാൻ കഴിയാതെയാണ് തെരുവിൽ പ്രതിഷേധിക്കുന്നത്. പാർലമെന്റിൽ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സർക്കാർ തയ്യാറായില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുകയാണ്. ധർമ്മേന്ദ്ര പ്രധാൻ മന്ത്രിയെന്ന നിലയിൽ തോൽവിയാണ്. അഴിമതിക്കാരനുമാണ്. അയാൾ ഒരു പ്രതീകമാണ്. വിദ്യാർത്ഥികളുടെ വേദന മാറാൻ മന്ത്രി രാജിവച്ചേ മതിയാകൂ.

പൊലീസ് നടപടിക്കിടെ മുഖത്ത് ഇടിയേറ്റതിൽ കാര്യമല്ലെന്നും വിദ്യാർത്ഥികൾക്കായി ഇനിയും അടിവാങ്ങാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ പത്രസമ്മേളനം നടത്തിയത്. കോട്ടയിലും ഡെറാഡൂണിലും കോൺഗ്രസ് പ്രചാരണ പരിപാടിക്കിടെ പുറത്തുവിട്ട പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെയും രാഹുൽ ആവർത്തിച്ചു. പത്രസമ്മേളനം വീക്ഷിക്കാൻ സഹോദരി പ്രിയങ്കാ ഗാന്ധിയും എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360