SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

പാർലമെന്റിൽ ചർച്ച ആകാമെന്ന് ജെ.പി.നദ്ദ

d

ന്യൂഡൽഹി: നീറ്റിലടക്കം പാർലമെന്റിൽ വിശദമായ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നീറ്റ് പരീക്ഷയുടെ പേരിൽ നടത്തുന്ന സമരം രാഷ്ട്രീയവത്കരിക്കരുത്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സമരത്തെ വിമർശിച്ചാണ് മന്ത്രിയുടെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചയിൽ നടപടി വേണമെന്നാണ് വിദ്യാർത്ഥി സമൂഹം ആവശ്യപ്പെട്ടത്. അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. വിദ്യാർത്ഥികൾക്ക് നീതി കിട്ടണമെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ല. അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇന്ത്യമുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ രാഹുൽ മൗനം പാലിക്കുകയാണ്. ഇത് ഇരട്ടതാപ്പാണെന്നും നദ്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360