കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച അന്തർവാഹിനിവേധ യുദ്ധക്കപ്പൽ 'ഐ.എൻ.എസ്. മാൽവൻ" കമ്മിഷൻ ചെയ്തു. കർണാടകയിലെ കാർവാർ നാവികത്താവളത്തിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് കമ്മിഷനിംഗ് നിർവഹിച്ചു. പശ്ചിമനാവിക കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ വൈസ് അഡ്മിറൽ സഞ്ജയ് വാത്സ്യായനും പങ്കെടുത്തു.
ഛത്രപതി ശിവജിയുടെ നാവിക പാരമ്പര്യവുമായി ബന്ധപ്പെട്ട മഹാരാഷ്ട്രയിലെ തീരനഗരമായ മാൽവാന് ആദരമായാണ് കപ്പലിന് പേരിട്ടത്. കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന എട്ട് അന്തർവാഹിനിവേധ കപ്പലുകളിൽ രണ്ടാമത്തേതാണ് മാൽവൻ. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി 80 ശതമാനം തദ്ദേശീയ സാമഗ്രികളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പൂർണമായും തദ്ദേശീയമാണ് രൂപകൽപ്പനയും.
അന്തർവാഹിനികളെ നേരിടൽ, ആഴക്കടൽ നിരീക്ഷണം, മൈൻ വിന്യാസം തുടങ്ങിയ കാര്യങ്ങൾക്കാണ് ഇത്തരം കപ്പലുകൾ ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |