SignIn
Kerala Kaumudi Online
Thursday, 23 July 2026 1.25 AM IST

കൂറുമാറ്റത്തിനെതിരെ കപിൽ സിബൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഭരണഘടനയെ നോക്കുകുത്തിയാക്കി, കൂറുമാറ്റം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ശിവസേന, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയിലെ പല എം.പിമാരും, എം.എൽ.എമാരും ചില പാർട്ടികളിലേക്ക് കൂറുമാറുന്നു. കൂറുമാറ്റ നിരോധന നിയമം നടപ്പാകുന്നില്ല. അവർക്ക് നിയമപരിരക്ഷയും ലഭിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAPIL SIBAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360