SignIn
Kerala Kaumudi Online
Sunday, 11 October 2026 1.33 AM IST

മുംബയിലും പ്രതിഷേധം; നടൻ ഇമ്രാൻ ഖാൻ അടക്കം 400ലേറെപ്പേർ കസ്റ്റഡിയിൽ

s

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹി ജന്തർ മന്ദർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബയ് ആഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം തടയാൻ ചരിത്രപ്രസിദ്ധമായ മൈതാനം അടച്ചുപൂട്ടുകയും പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധത്തിൽ അണിചേരാനെത്തിയ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും 'ഹം ഭാരത് കേ ലോഗ്' സംഘടന അദ്ധ്യക്ഷനുമായ തുഷാർ ഗാന്ധിയെ ബാന്ദ്രയിൽ കസ്റ്റഡിയിലെടുത്ത് ഡി.എൻ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സി.പി.എം പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേരാനെത്തിയിരുന്നു. വഞ്ചിത് ബഹുജൻ അഘാഡി പ്രവർത്തകരെയും ഹുതാത്മ ചൗക്കിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാരിക്കേഡുകൾ സ്ഥാപിച്ച് ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്കുള്ള വഴികൾ തടഞ്ഞു. നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMMRAN KHAN, LATESTNEWS, MUMMBAI PROTEST, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360