SignIn
Kerala Kaumudi Online
Sunday, 11 October 2026 2.18 AM IST

വിമാനത്തിൽ കയറി അറസ്റ്റ്; സി.ജെ.പിയെ ഞെട്ടിച്ച് പൊലീസ്

h

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകാൻ ഡൽഹിയിലെത്തിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ കയറി. സി.ജെ.പിയുടെ സമരവീര്യത്തെ നിയന്ത്രിക്കാൻ ആ നീക്കം പൊലീസിന് പ്രയോജനപ്പെടുത്തി. ദീപ്കെ കയറിയ മുംബയിൽ നിന്നുള്ള എയർ ഇന്ത്യ എ.ഐ 2428 വിമാനം രാവിലെ 10.19ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസ് സംഘം ഇരച്ചെത്തി. വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ദീപ്‌കെയും ഒപ്പമുണ്ടായിരുന്ന സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ചെയ്യാൻ വരുന്നതും പൊലീസുമായി തർക്കിക്കുന്നതും ദീപ്‌കെ സമൂഹമാദ്ധ്യമങ്ങളിൽ തത്സമയം പങ്കുവച്ചു. പൊലീസിന്റെ ഈ നീക്കം നേതാക്കൾ പ്രതീക്ഷിച്ചില്ല.

വിമാനത്തിനുള്ളിൽ വന്നതെന്തിനെന്നും പുറത്തിറങ്ങുന്നതുവരെ കാക്കാമായിരുന്നില്ലേ എന്നും ദീപ്‌കെ ചോദിച്ചു. 'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യൂ, ഞങ്ങൾക്ക് ഭയമില്ല' എന്ന് പറഞ്ഞുകൊണ്ട് നേതാക്കൾ 'ഇൻക്വിലാബ് സിന്ദാബാദ്', 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ മുഴക്കി.

വിമാനത്തിൽനിന്ന് പുറത്തിറക്കിയ മൂവരെയും പ്രത്യേക ബസിൽ രഹസ്യ വഴിയിലൂടെ പുറത്തേക്കു കൊണ്ടുപോയി. പിന്നീട് ദീപ്‌കെയെ ഗുരുഗ്രാമിലേക്കും റാങ്കെയെ ദ്വാരകയിലേക്കും ദാസിനെ ഡൽഹിയിലെ മറ്റൊരു കേന്ദ്രത്തിലേക്കും മാറ്റിയെന്നാണ് വിവരം.

'ദീ​പ്കെ​​ ​എ​വി​ടെ​യെ​ന്ന്
​അ​റി​യി​ല്ല"

സി.​ജെ.​പി​ ​സ്ഥാ​പ​ക​ൻ​ ​അ​ഭി​ജീ​ത് ​ദീ​പ്കെ,​ ​നേ​താ​ക്ക​ളാ​യ​ ​സൗ​ര​വ് ​ദാ​സ്,​ ​അ​ശു​തോ​ഷ് ​റാ​ങ്ക​ ​എ​ന്നി​വ​‌​രെ​ ​ഉ​ട​ൻ​ ​മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ​പാ​ർ​ട്ടി​യു​ടെ​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​അ​ജി​ങ്ക്യ​ ​ഷി​ൻ​ഡെ.​ ​മൂ​വ​രും​ ​എ​വി​ടെ​യെ​ന്ന് ​അ​റി​യി​ല്ല.​ ​വ്യ​ത്യ​സ്‌​ത​ ​ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.​ ​മു​ത്ത​ശ്ശി​ ​മ​രി​ച്ച​ ​വി​വ​രം​ ​പോ​ലും​ ​ദീ​പ്‌​കെ​യെ​ ​അ​റി​യി​ക്കാ​നാ​വു​ന്നി​ല്ല.​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഭ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ​ഗ്യാ​നേ​ഷ് ​രാ​ജി​വ​യ്‌​ക്കും​ ​വ​രെ​ ​സ​മ​രം​ ​തു​ട​രു​മെ​ന്നും​ ​അ​ജി​ങ്ക്യ​ ​വ്യ​ക്ത​മാ​ക്കി.​ ​സി.​ജെ.​പി​ ​നേ​താ​ക്ക​ളെ​ ​ഇ​ന്ന് ​വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ​ ​അ​നി​ശ്ചി​ത​ ​നി​രാ​ഹാ​ര​ ​സ​ത്യാ​ഗ്ര​ഹ​ത്തി​ലേ​ക്കോ​ ​കാ​ൽ​ന​ട​യാ​ത്ര​യി​ലേ​ക്കോ​ ​ക​ട​ക്കു​മെ​ന്ന് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​സോ​നം​ ​വാ​ങ്‌​ചു​ക് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360