SignIn
Kerala Kaumudi Online
Sunday, 11 October 2026 2.20 AM IST

പൊലീസ് നടപടി വിജയം,​ കേന്ദ്രത്തിന് ആശ്വാസം

d

ന്യൂഡൽഹി: അഭിജിത് ദീപ്‌കെ അടക്കം നേതാക്കളെ അറസ്റ്റു ചെയ്‌തും ഡൽഹി കൊട്ടിയടച്ചും സി.ജെ.പി പ്രതിഷേധം അതിരുവിടാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ,​ തിങ്കളാഴ്‌ച മുതൽ പ്രതിപക്ഷം സമരം പുനരാരംഭിക്കുന്നതിനാൽ തലവേദന ഒഴിയുന്നില്ല. പിന്നോട്ടില്ലെന്ന് സി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളുടെ പേരിൽ മെട്രോ സ്റ്റേഷനും പ്രധാന റോഡുകളും അടച്ചിട്ടും ഇന്റർനെറ്റ് വിച്ഛേദിച്ചും നിയന്ത്രണങ്ങൾ തുടർന്നാൽ പൊതുവികാരം എതിരാകുമെന്ന ആശങ്കയും കേന്ദ്രസർക്കാരിനുണ്ട്.

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ വിദ്യാർത്ഥി പ്രതിഷേധം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് നേതാക്കളെ സമരത്തിനുമുമ്പ് കസ്റ്റഡിയിലെടുത്തത്. പ്രക്ഷോഭകർക്ക് ഒന്നിക്കാൻ കഴിയും മുൻപേ എല്ലായിടത്തും പൊലീസ് പാഞ്ഞെത്തി. നേതാക്കളെയെല്ലാം അറസ്റ്റു ചെയ്‌തതോടെ സമരക്കാർക്ക് ഏകോപനം നഷ്‌ടമായി. അതിനാൽ ജന്തർമന്ദറിന് സമീപത്തേക്കും ഇന്ത്യാ ഗേറ്റിന് പരിസരത്തേക്കും പ്രക്ഷോഭകർ എത്തുന്നത് ഒഴിവാക്കാനായി. കേരളാഹൗസിൽ തങ്ങിയ സി.പി.എം നേതാക്കളുടെ അപ്രതീക്ഷിത നീക്കമാണ് ഇടയ്‌ക്ക് പൊലീസിനെ വലച്ചത്.

പ്രതിഷേധത്തെ കാർക്കശ്യത്തോടെ നേരിടാനാണ് കേന്ദ്ര സർക്കാരിന്റെ ഉറച്ചനീക്കം. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പശ്ചിമ ബംഗാളിൽ അടക്കം വിന്യസിച്ചിരുന്ന കേന്ദ്ര സേനകളെ ഡൽഹിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സി.ജെ.പിയുടെ ആദ്യ സമരം ജന്തർമന്ദറിൽ താവളമടിച്ചത് പൊലീസിന് തലവേദനയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, JANTAR MANDHIR, DELHI PROTEST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360