
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിക്ക് പ്രായ പരിധിയും എഴുതാവുന്ന അവസരങ്ങളുടെ എണ്ണത്തിൽ നിയന്ത്രണവും കൊണ്ടു വരാൻ കേന്ദ്രത്തോട് പാർലമെന്ററി സമിതി. എഴുപത് വയസ് പിന്നിട്ടവർ വരെ പരീക്ഷയെഴുതുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. കടലാസിൽ ചോദ്യ പേപ്പർ നൽകി നടത്തുന്ന നിലവിലെ രീതിക്കു പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) നടപ്പാക്കണമെന്നും നിർദേശിച്ചു.
ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, യുവജന-കായികം എന്നിവയ്ക്കായുള്ള പാർലമെന്ററി സ്ഥിരംസമിതിയുടെ നിർദേശങ്ങൾ. നീറ്റ്-യു.ജി 2026 ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് പരീക്ഷാ സുരക്ഷയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ചത്. എല്ലാ ജില്ലകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കണം.
സ്വകാര്യ കേന്ദ്രങ്ങളെയും ഉപകരാർ ഏജൻസികളെയും ആശ്രയിക്കുന്നത് കുറയ്ക്കണം. ചോദ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ഡിജിറ്റൽ ചോദ്യശേഖരം, സൈബർ സുരക്ഷാ സംവിധാനം, പരീക്ഷാ നടത്തിപ്പിൽ സ്ഥിരം വിദഗ്ധ ജീവനക്കാർ എന്നിവയും ശുപാർശകളിലുണ്ട്.വലിയ പ്രവേശന പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നതും പരിഗണിക്കണം. വിവിധ പരീക്ഷാ സെഷനുകളിലായി കമ്പ്യൂട്ടർ പരീക്ഷ നടത്തിയാൽ മാർക്ക് ഏകീകരിക്കുന്ന രീതി സുതാര്യവും സ്വതന്ത്രമായി പരിശോധിക്കാവുന്നതുമാകണംം വൈകിയെത്തുന്നവരരെെ അധിക സമയം നൽകാതെ ശേഷിക്കുന്ന സമയത്ത് പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ശുപാർശയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |