
ന്യൂഡൽഹി: ഇന്ത്യ മുന്നണി നേതാക്കൾക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ച.
ഗ്യാനേഷ് വിഷയത്തിലെ കേസ് പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പകരം ഹർജിയുമായി സമീപിക്കാം. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ചയ്‌ക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
അനുമതി ലഭിക്കാത്തതിനാൽ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ബാരക്കംബയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രകടനം നടത്താനാണ് തീരുമാനം. പ്രതിപക്ഷ കക്ഷികളും പൗരസംഘടനകളും അണി ചേരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രകടനം സമാധാനപരമായിരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |