SignIn
Kerala Kaumudi Online
Monday, 12 October 2026 2.09 AM IST

പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന് ദീപ്‌കെ

1

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ. മുത്തശ്ശിയുടെ മരണത്തെ തുടർന്ന് വീട്ടുകാരുമായി സംസാരിക്കാൻ അവസരം നൽകിയെന്ന പൊലീസ് വാദം ദീപ്‌കെ തള്ളി. 'അഭിഭാഷകനുമായി സംസാരിക്കാൻ ഫോൺ തന്നില്ല. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന ബന്ധുവുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോഴും കേട്ടില്ല. പകരം പിതാവിനെ വിളിച്ച് കുറെക്കാലം താൻ ജയിലിലായിക്കുമെന്ന് പറയാൻ ആവശ്യപ്പെട്ടു. മുത്തശ്ശി മരിച്ച ദു:ഖത്തിലിരിക്കുന്ന പിതാവിനെ പുലർച്ചെ 3.30ന് വിളിക്കാനാണ് ആവശ്യപ്പെട്ടത്"-ദീപ്‌കെ പറഞ്ഞു.

ആരോപണം തള്ളി പൊലീസ്

മുത്തശ്ശിയുടെ മരണവാർത്ത ലഭിച്ചയുടൻ അഭിജീത് ദീപ്കെയെ ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനും മറ്റുമുള്ള സഹായം നൽകാമെന്ന് പറഞ്ഞതായും ഡൽഹി പൊലീസ് അറിയിച്ചു. മരണവാർത്ത ദീപ്‌കെയെ അറിയിക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPKE, DELHI PROTEST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360