SignIn
Kerala Kaumudi Online
Saturday, 24 October 2026 2.14 AM IST

ജാതി അധിക്ഷേപം വിദ്യാർത്ഥി ജീവനൊടുക്കി,​ സഹപാഠികൾ അറസ്റ്റിൽ

READ ENGLISH VERSION
arrest

ചെന്നൈ: കോയമ്പത്തൂരിൽ ജാതി അധിക്ഷേപത്തെത്തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിൽ. പ്രധാനാദ്ധ്യാപകനെയും മറ്റൊരു അദ്ധ്യാപകനെയും സസ്‌പെൻഡ് ചെയ്തു. അറസ്റ്റിലായ വിദ്യാർത്ഥികളെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. എ. അഖിലനാണ് (16) ജീവനൊടുക്കിയത്. ഒരുമാസം മുമ്പ് സ്‌കോളർഷിപ്പിനായി പേര് ശേഖരിക്കുന്നതിനിടെ എത്രപേർ ബീഫ് കഴിക്കാറുണ്ടെന്ന് അദ്ധ്യാപകൻ വിജയകുമാർ ചോദിച്ചെന്ന് അഖിലന്റെ അമ്മയുടെ പരാതിയിൽ പറയുന്നു.

ഇതിന്റെ പേരിൽ അഖിലനെയടക്കം അഞ്ച് വിദ്യാർത്ഥികളെ വിജയകുമാർ ക്ലാസിൽ എഴുന്നേൽപ്പിച്ചുനിറുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. അറസ്റ്റിലായ രണ്ടുവിദ്യാർത്ഥികൾ നിരന്തരം അഖിലനെയും മറ്രുള്ളവരെയും ജാതീയമായി അപമാനിച്ചു. പരാതി നൽകിയിട്ടും പ്രധാനാദ്ധ്യാപകൻ അരുൺ കുമാർ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. ബുധനാഴ്ച വീട്ടുജോലിക്കുപോയ അമ്മ കൗസല്യാദേവി തിരിച്ചെത്തിയപ്പോൾ അഖിലനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, CASTE DISCRIMINATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360