SignIn
Kerala Kaumudi Online
Saturday, 06 June 2026 10.01 AM IST

വ്യായാമം ചെയ്യാൻ മടിക്കുന്നവർ ഇതൊന്ന് കാണുക,​ ഒരേ വേഗത്തിൽ 20 കി.മീറ്റർ; കഠിനാധ്വാനത്തിന് പ്രായം ത‌ടസമല്ലെന്ന് തെളിയിച്ച് ദമ്പതികൾ

-dehradun-couple

ഡെറാഡൂൺ: പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ കാര്യങ്ങളിലും അച്ചടക്കമുള്ള ജീവിതരീതിയിൽ നിന്നുമൊക്കെ പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ദമ്പതികൾ. പുലർച്ചെ ഇരുവരും നടത്തിയ 20 കിലോമീറ്റർ ഓട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുലർച്ചെ 5:30ന് ഡെറാഡൂണിലെ നിംബുവാലയിൽ നിന്ന് പുർകുൽ വരെയാണ് ഇവർ 20 കിലോമീറ്റർ ദൂരം ഓടിത്തീർത്തത്. ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ദമ്പതികൾ പ്രചോദനമായി. 'twofit.to.quit' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദമ്പതികൾ തങ്ങളുടെ ഫിറ്റ്നസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'പ്രായം വെറും സംഖ്യ മാത്രം, ഫിറ്റ്നസ് നമ്മുടെ തിരഞ്ഞെടുപ്പാണ്. ഞങ്ങൾ ഒരിക്കലും പിന്മാറില്ല, എന്നായിരുന്നു ദമ്പതികൾ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. പുലർച്ചെ ഡെറാഡൂണിലെ തെരുവുകളിലൂടെ ഒരേ വേഗതയിൽ ദമ്പതികൾ ഓടുന്നതാണ് വീഡിയോയിലുള്ളത്. ദീർഘദൂര ഓട്ടത്തിന്റെ ക്ഷീണം പ്രകടമായിരുന്നെങ്കിലും ഒരിടത്തുപോലും നിർത്താതെ ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു. പ്രായം നോക്കിയല്ല, മറിച്ച് കഠിനാധ്വാനവും കൃത്യമായ ദിനചര്യയും മാനസികാവസ്ഥയും ഉണ്ടെങ്കിലേ ഫിറ്റ്നസ് നിലനിർത്താനാകൂ എന്ന് വീഡിയോയിലൂടെ ദമ്പതികൾ പറയുന്നു.

വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. നിരവധി പേർ ഇവരുടെ ദൃഢനിശ്ചയത്തെ പ്രശംസിച്ച് രംഗത്തെത്തി. 'നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് ശരിക്കും അമ്പരപ്പിക്കുന്ന കാര്യമാണ്, ഒത്തിരി പ്രചോദനം നൽകുന്നു,'- ഒരു ഉപയോക്താവ് കുറിച്ചു. 'ആരോഗ്യം തന്നെയാണ് യഥാർത്ഥ സമ്പത്ത് എന്ന് തെളിയിച്ചു,'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രായത്തിന്റെ പേരിൽ വ്യായാമം ചെയ്യാൻ മടിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് ദമ്പതികളുടെ വിജയമെന്നാണ് നെറ്റിസൺസ് ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത്.

A post shared by Tara & Sushila (@twofit.to.quit)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OFFBEAT, DEHRADUN, FITNESS, COUPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ