SignIn
OBITUARY
Sat 06 June 2026 KASARGOD
അറക്കൽ ആദിരാജ മുഹമ്മദ് റഫി


ചെറുവത്തൂർ: കണ്ണൂർ അറക്കൽ കുടുംബാംഗവും അറക്കൽ മ്യൂസിയം കെയർ ടേക്കറുമായിരുന്ന മുഹമ്മദ് റഫി ആദി രാജ (70) നിര്യാതനായി. അറക്കൽ കുടുംബത്തിലെ മുൻ സ്ഥാനീയയായിരുന്ന സുൽത്താന ആയിശ ബീവിയുടെയും എ.പി.എം മൊയ്തു കേയിയുടെയും മകനാണ്. സാമൂഹിക പ്രവർത്തകനും ചരിത്രകുതുകിയുമായിരുന്ന മുഹമ്മദ് റഫി അറക്കൽ കുടുംബത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഭാര്യ: ചെറുവത്തൂർ തുരുത്തി ടി.പി അബ്ദുല്ലക്കുഞ്ഞിയുടെ മകൾ സാജിദ പാട്ടില്ലം. മക്കൾ: ഡോ. ഹാജിസ, ഡോ. ആലിയ, മുഹമ്മദ്, ആബിദ. മരുമക്കൾ: ഡോ. ജാബിർ അറക്കൽ, എൻജിനീയർ നഷ്വാൻ.
June 03, 2026
ബാബു

കൊടക്കൽ ബാബു

ചെറുവത്തൂർ: ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചെറുവത്തൂർ ടൗൺ യൂണിറ്റ് പ്രവർത്തകൻ കണ്ണംകുളത്തെ കൊടക്കൽ ബാബു (56) നിര്യാതനായി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചികിൽസഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. കെ. ഗോവിന്ദൻ -കെ. ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ (ഹരിത കർമ്മ സേന, ചെറുവത്തൂർ പഞ്ചായത്ത്). മക്കൾ: നിഹാലക്ഷ്മി, നിരഞ്ജൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മാധവൻ, മീനാക്ഷി, ശാന്ത, പരേതരായ രവി, രാജു. ചെറുവത്തൂർ ടൗണിലും വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
May 31, 2026
ആമിന

ആമിന

കാസർകോട്: തായലങ്ങാടി സ്വദേശിനി ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ പരേതനായ തായലങ്ങാടിയിലെ കുഞ്ഞാലിയുടെ മകളും പരേതനായ അബ്ദുൽ സത്താറിന്റെ ഭാര്യയുമായ ആമിന (66) നിര്യാതയായി. മക്കൾ: ഷഫീഖ് (മിസ് ഇന്ത്യ റെഡിമെയ്ഡ്സ് കാസർകോട്), സാജിദ , ഷബാന, മൈസൂന, ഷംസീന, സഫ്‌വാൻ (വ്യാപാരി കാഞ്ഞങ്ങാട്). മരുമക്കൾ: ഉസ്മാൻ പള്ളിക്കാൽ, (വ്യാപാരി, പള്ളിക്കാൽ), ഹാഷിം (ഖത്തർ), യൂസുഫ് (മുംബയ്), ആത്തിക്ക, ഹനാന, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: അബ്‌ദുൾ റഹ്മാൻ, ഹമീദ്, റസാക്ക്, സത്താർ, പരേതരായ ഷാഫി, സമദ്, ഖദീജ, ആയിഷ.
May 23, 2026
രാമകൃഷ്ണൻ കിനാനൂർ

രാമകൃഷ്ണൻ കിനാനൂർ

നീലേശ്വരം: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന രാമകൃഷ്ണൻ കിനാനൂർ (56) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു വിമാനപുര എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ദേശാഭിമാനി വാരിക ഉൾപ്പെടെ നിരവധി ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. സംഗീത ആൽബം, ഹ്രസ്വചിത്രം എന്നിവയിലും മികവ് തെളിയിച്ചു. സോപാന സംഗീതത്തെ ജനകീയമാക്കാൻ നിരവധി രചനകളും നൃത്താവിഷ്‌കാരവും ഒരുക്കി. വിവിധ പുരസ്‌കാരവും നേടിയിട്ടുണ്ട്.
കിനാനൂരിലെ പരേതനായ ഗോവിന്ദ മാരാരുടെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ: ലീല (മണലിൽ കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ, പാർവതി, തങ്കമണി, പരേതയായ രമണി.

May 19, 2026
കെ. ചന്തുക്കുഞ്ഞി

ചന്തുക്കുഞ്ഞി

മാവുങ്കാൽ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ബി.ജെ.പിയുടെയും മുതിർന്ന പ്രവർത്തകൻ നെല്ലിത്തറ പുലയ നടുക്കത്തെ കെ. ചന്തുക്കുഞ്ഞി (84) നിര്യാതനായി. മാവുങ്കാലിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: പച്ചിക്കാരൻ വീട്ടിൽ നാരായണി. മക്കൾ: സാവിത്രി (കുറ്റിക്കോൽ), ബിന്ദു (അദ്ധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ), സുനിത (മൃഗസംരക്ഷണ വകുപ്പ്), സിന്ധു (അദ്ധ്യാപിക ടി.എച്ച്.എസ്. നായന്മാർമൂല), ശുഭ (കൂട്ടക്കനി). മരുമക്കൾ: ബാബു (കുറ്റിക്കോൽ), ഭാസ്കരൻ (മുൻ പ്രവാസി), പ്രമോദ് കുട്ടക്കനി (ഗൾഫ്), പരേതയായ കുഞ്ഞികൃഷ്ണൻ, ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: പി. കൃഷ്ണൻ, കെ. മോഹനൻ (ഇരുവരും പുലയനടുക്കം), പി. പദ്മനാഭൻ (അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ), സുലോചന, രമ, പരേതരായ കുഞ്ഞിക്കണ്ണൻ ഗുരുസ്വാമി, വേണു,
May 17, 2026
ഏലിക്കുട്ടി

Niryathayayi

പാണത്തൂർ: പരേതനായ പൂവക്കോട് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി പൂവക്കോട് (86) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് ആന്റണി (മലഞ്ചരക്ക് കച്ചവടം), ബിനോയ് ആന്റണി (കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്), ആൻസി ആന്റണി, ഷെർലി ആൻറണി (ഹോമിയോ അട്ടേങ്ങാനം). മരുമക്കൾ: ത്രേസ്യാമ്മ (ചിറ്റെട്ടുതടത്തിൽ), ജെസ്സി (പുതുവേലി), ആന്റണി (കൺസ്ട്രക്ഷൻ വർക്ക് ),പരേതനായ ജോസ് തുമ്പനിരപ്പേൽ. സംസ്കാരം ഇന്ന് രാവിലെ 10 ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ.
May 14, 2026
കൃഷ്ണൻ

കൃഷ്ണൻ

കാഞ്ഞങ്ങാട്: അജാനൂർ കാറ്റാടിയിലെ റിട്ട. ഓണററി ക്യാപ്റ്റൻ മുട്ടത്ത് കുണ്ടുവീട്ടിൽ കൃഷ്ണൻ (84) നിര്യാതനായി. ഇന്ത്യൻ പട്ടാളത്തിൽ 45 വർഷം സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: കെ. മീനാക്ഷി. മക്കൾ: ജ്യോതി, വിദ്യ, ശശികല, ലിനി. മരുമക്കൾ: എം. ബാബു കാറ്റാടി, വിനോദൻ പിണറായി, വിനോദൻ പെരളശ്ശേരി, നാരായണൻ തൃക്കരിപ്പൂർ. സഹോദരങ്ങൾ: ഉണ്ടച്ചി, പരേതയായ മുത്താണി.
May 14, 2026
കൃഷ്ണൻ

കൃഷ്ണൻ

മാങ്ങാട്: ബാര വെടിക്കുന്ന് ഇരട്ടപ്പനക്കാലിലെ പരേതനായ കെ. അപ്പക്കുഞ്ഞിയുടെ മകൻ ഇ.പി കൃഷ്ണൻ (61) നിര്യാതനായി. അമ്മ: കാരിച്ചി. ഭാര്യ: എ. ബിന്ദു. മക്കൾ: ഋത്വിക് കൃഷ്ണൻ, കാർത്തിക് കൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായനി, ഇ.പി രഘു (ഹോട്ടൽ സംഗമം മാങ്ങാട്), ഇ.പി ഉമേശൻ (ഗൾഫ്), കനകവല്ലി, ഇ.പി ചന്ദ്രമോഹൻ (ഫോട്ടോഗ്രാഫർ), പരേതയായ ഉമാദേവി. സംസ്‌കാരം ഞായർ രാവിലെ പത്തിന് വീട്ടു വളപ്പിൽ.

May 10, 2026
ആ​ലി​ക്കു​ട്ടി​ ​ഹാ​ജി

ആ​ലി​ക്കു​ട്ടി​ ​ഹാ​ജി

കാ​ഞ്ഞ​ങ്ങാ​ട്:​കൊ​വ്വ​ൽ​പ്പ​ള്ളി​യി​ലെ​ ​സി.​എ​ച്ച്.​ആ​ലി​ക്കു​ട്ടി​ ​ഹാ​ജി​ ​(75​)​ ​നി​ര്യാ​ത​നാ​യി.​ ​കോ​ട്ട​ച്ചേ​രി​ ​ബ​ദ​രി​യ​ ​മ​സ്ജി​ദ് ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​യും​ ​കാ​ഞ്ഞ​ങ്ങാ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​റോ​ഡി​ലെ​ ​പ​ഴ​യ​ ​കാ​ല​ ​വ​സ്ത്ര​വ്യാ​പാ​ര​ ​സ്ഥാ​പ​ന​മാ​യ​ ​ഫി​ർ​ദൗ​സ് ​ഫാ​ബ്രി​ക്സ് ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പാ​ർ​ട്ണ​റും​ ​ആ​യി​രു​ന്നു.​ ​കാ​ഞ്ഞ​ങ്ങാ​ട് ​മേ​ഖ​ല​യി​ൽ​ ​സു​ന്നി​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​അ​മ​ര​ക്കാ​ര​നും​ ​മ​ത​-​സാ​മൂ​ഹി​ക​ ​രം​ഗ​ങ്ങ​ളി​ലും​ ​ജീ​വ​കാ​രു​ണ്യ​ ​മേ​ഖ​ല​യി​ലും​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​
ഭാ​ര്യ​മാ​ർ​:​ ​സീ​ന​ത്ത് ​പാ​ണ​ത്തൂ​ർ,​ ​പ​രേ​ത​യാ​യ​ ​മു​നീ​റ.​ ​മ​ക്ക​ൾ​:​ ​ന​ദീ​റ​ലി,​ ​ആ​ത്തി​ഖ,​ ​മ​ർ​ഹ​മ​ത്ത് ​റാ​ഹി​ല,​ ​ഫാ​ത്തി​മ,​ ​ഖ​ദീ​ജ,​ ​ബ​ഷീ​ർ.​ ​മ​രു​മ​ക്ക​ൾ:​ ​ഉ​സ്മാ​ൻ​ ​(​ബ​ല്ലാ​ ​ക​ട​പ്പു​റം​),​ ​മു​സ്ത​ഫ​ ​ഹാ​ജി​ ​(​നി​ടു​ങ്ക​ണ്ട​),​ ​അ​ബ്ദു​ൾ​ ​അ​സീ​സ് ​അ​ഷ്റ​ഫി​ ​(​പ്ര​മു​ഖ​ ​വാ​ഗ്മി​),​ ​നാ​സ​ർ​ ​(​ബ​ല്ലാ​ ​ക​ട​പ്പു​റം​),​ ​ഷം​ന,​ ​ഹു​സ്ന.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​സി.​എ​ച്ച്.​ ​ബ​ഷീ​ർ,​ ​പ​രേ​ത​രാ​യ​ ​സി.​എ​ച്ച്.​കു​ഞ്ഞ​ബ്ദു​ല്ല​ ​ഹാ​ജി,​ ​സി.​എ​ച്ച്.​മു​ഹ​മ്മ​ദ് ​ഹാ​ജി,​ ​സി.​എ​ച്ച്.​ ​മൊ​യ്തു​ ​ഹാ​ജി,​ ​സി.​എ​ച്ച്.​ ​ഇ​ബ്രാ​ഹിം​ ​ഹാ​ജി,​ ​സി.​എ​ച്ച്.​ഇ​സ്മാ​യി​ൽ​ ​ഹാ​ജി,​ ​സി.​എ​ച്ച്.​ ​ആ​യി​ഷ.​ .
May 09, 2026
ജോസഫ് മാത്യു

Niryathanayi

പാണത്തൂർ: പടിമരുത് പാമ്പയ്ക്കൽ ജോസഫ് മാത്യു (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: മാത്യു ജോസ് (ബിസിനസ്), സാജു ജോസ് (ബിസിനസ്), സുജ ജോസ്, സാനു ജോസ് (ബിസിനസ്). മരുമക്കൾ: മിനി മാത്യു വരകി പറമ്പിൽ, ഷൈല ജോർജ് വാഴാംപ്ലാക്കൽ (അദ്ധ്യാപിക, നിർമ്മല എൽ.പി സ്കൂൾ കരിവേടകം), തോമസ് മത്തായി മറ്റത്തിൽ (ബിസിനസ് മാനടുക്കം), മനോവി അഗസ്റ്റിൻ മുണ്ടയ്ക്കൽ. സഹോദരങ്ങൾ: ഡോ. ഏലിയാമ്മ മാത്യു (റിട്ട. പ്രൊഫസർ), സ്റ്റീഫൻ മാത്യു (റിട്ട. എച്ച്.എം), പി.എം മാത്യു കോതമംഗലം, അന്നമ്മ മാത്യു (റിട്ട. അദ്ധ്യാപിക), മേരി മാത്യു (റിട്ട. അദ്ധ്യാപിക), ഫിലോമിന മാത്യു (റിട്ട, പ്രൊഫസർ), റെജി മാത്യു (റിട്ട. അദ്ധ്യാപിക). സംസ്കാരംശനിയാഴ്ച രാവിലെ 9.30ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ.
May 08, 2026
എൻ.കെ സുരേന്ദ്രൻ

സുരേന്ദ്രൻ

കരിന്തളം: കോയിത്തട്ടയിലെ എൻ.കെ. സുരേന്ദ്രൻ (62) നിര്യാതനായി. നീലേശ്വരം ഗ്യാസ് ഏജൻസി മുൻ ജീവനക്കാരനാണ്. പിതാവ് പരേതനായ പെരിയടത്ത് അമ്പുഞ്ഞി, മാതാവ്: എൻ.കെ.തമ്പായി. ഭാര്യ: കെ.രമ. മക്കൾ: കെ. സുജിത്, കെ. സൂരജ് (കിയ മോട്ടോർസ്). മരുമക്കൾ: അഞ്ജു (കണ്ണൂർ), സൽന (അരങ്ങം). സഹോദരങ്ങൾ: നിർമ്മല, (എറണാകുളം ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം), രമേശൻ (എറണാകുളം ഹൈക്കോടതി), നളിനാക്ഷൻ (സെക്രട്ടറി, കരിന്തളം പാലിയേറ്റീവ് സൊസൈറ്റി,) പരേതനായ പത്മനാഭൻ (മുൻ ഹൈക്കോടതി ജീവനക്കാരൻ). സംസ്‌കാരo ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ
May 08, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY