ജി.സുരേന്ദ്രൻ
എഴുകോൺ: മുക്കൂട് ലക്ഷ്മി ഭവനിൽ ജി.സുരേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലളിത. മക്കൾ: രതീഷ്, രേഷ്മ.
June 06, 2026
ആനന്ദവല്ലി
പരവൂർ: തെക്കുംഭാഗം പനവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. മക്കൾ: ബേബി, പരേതനായ സുരേന്ദ്രൻ, പരേതനായ ശശി (സബ് ജൂനിയർ ഫുട്ബാൾ സ്റ്റേറ്റ് താരം), വിജയൻ (പരവൂർ നഗരസഭ മുൻ കൗൺസിലർ), രാജു, സുനി.
June 06, 2026
സരസമ്മ
കിഴക്കേ കല്ലട: തെക്കേമുറി ശ്രീനികേതനിൽ പരേതനായ പ്രൊഫ. എൻ.നീലകണ്ഠന്റെ (എച്ച്.ഒ.ഡി, ഡി.ബി കോളേജ്, ശാസ്താംകോട്ട) ഭാര്യ സരസമ്മ (90, റിട്ട. എച്ച്.എസ്.എ, സി.വി.കെ.എം.എച്ച്.എസ്, കിഴക്കേകല്ലട) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: എസ്.എൻ.ഹാര, എസ്.എൻ.ഹീര. മരുമക്കൾ: പരേതനായ അഡ്വ. വി.കെ.പ്രസാദ്, വി.മനോജ്.
June 06, 2026
സേവ്യർ
തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ-117 സെബിൻ നിവാസിൽ (കോച്ചേംവീട്ടിൽ) സേവ്യർ (61) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജാൻസി, ജാക്സൺ (ഇരുവരും ഇസ്രയേൽ). മരുമക്കൾ: ജോൺ പോൾ, അമിത ജാക്സൺ.
June 06, 2026
ശാന്തമ്മ
തൊടിയൂർ: ഇടക്കുളങ്ങര തോട്ടുകര കിഴക്കതിൽ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. മക്കൾ: നിഷാന്ത്, ശാന്തിനി, പ്രശാന്ത്. മരുമക്കൾ: വിനീത, സുദർശനൻ. സഞ്ചയനം 8ന് രാവിലെ 8ന്.
June 06, 2026
ജയപ്രകാശ്
തൊടിയൂർ: പൂലി. വടക്ക് പുത്തൻ വീട്ടിൽ പടീറ്റതിൽ ജയപ്രകാശ് (73, പ്രകാശ് ജൂവലേഴ്സ്, കുറ്റിപ്പുറം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തഴവ കടത്തൂർ പ്രശാന്തിക ഭവനം വീട്ടുവളപ്പിൽ. സഞ്ചയനം 10ന്.
June 06, 2026
ജി.ജയാനന്ദൻ
കൊല്ലം: മുള്ളുവിള ഹരിശ്രീ നഗർ 19 കാവിൻ തോട്ടത്തിൽ ജി.ജയാനന്ദൻ (82, റിട്ട. ടി.പി.ഐ, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ടി.സരസ്വതി. മക്കൾ: ജയലേഖ, സുമേഷ് (സർവേ ഡയറക്ടറേറ്റ്). മരുമക്കൾ: കെ.വിജി, എൽ.പ്രേമലത. സഞ്ചയനം 10ന് രാവിലെ 8ന്.
June 06, 2026
പി.ആർ. സുമതി
കൊല്ലം: കടപ്പാക്കട ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ കുന്നത്ത് കെ.എസ്.ശ്രീധരന്റെ ഭാര്യ പി.ആർ.സുമതി (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പരേതനായ ഡോ. കെ.എസ്.വിമലൻ, കെ.എസ്.ഷാജഹാൻ, പരേതയായ എസ്.ജയശ്രീ, പരേതനായ കെ.എസ്.ഉദയശങ്കർ, കെ.എസ്.ദിലീപ്, പരേതയായ എസ്.സന്ധ്യ, എസ്. സുനിത, കെ.എസ്.ബാലമുരളി. മരുമക്കൾ: കെ.കെ.ജമീല, എം.എസ്.അനിത, പരേതനായ പി.വി.സുധാകരൻ, ജെ.ഓമന, ജെ.സുജനൻ, ഐ.ക്ഷേമ.
June 06, 2026
സത്യഭാമ
കടയ്ക്കൽ: കോട്ടപ്പുറം സുലേഖ മന്ദിരത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സത്യഭാമ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദിലീപ്കുമാർ (ദിലീപ് ആർട്സ്), സുലേഖ, ഷൈല. മരുമക്കൾ: സീന, പരേതരായ ഷണ്മുഖൻ, മോഹനൻ. സഞ്ചയനം 10ന്.
June 05, 2026
പൊന്നമ്മ കുഞ്ഞപ്പൻ
വയയ്ക്കൽ: കുന്നുവിള പണ്ടകശാലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പൊന്നമ്മ കുഞ്ഞപ്പൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കമ്പംകോട് ഓൾ സെയ്ന്റ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, റോസമ്മ, പ്രസാദ്, ജോസ്, റോയി. മരുമക്കൾ: അലക്സാണ്ടർ, തമ്പി, ഷീന, ജിൻസി.
June 05, 2026
സി.മത്തായി
മുഖത്തല: തുണ്ടുവിള വീട്ടിൽ സി.മത്തായി (78, റിട്ട. സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം 8ന് രാവിലെ 11ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ജോഷ്വാ മത്തായി (സ്കോട്ട്ലാന്റ്), ജോളി പ്രമോദ് (എച്ച്.എം, എസ്.കെ.വി എൽ.പി.എസ്, കുണ്ടറ), ഡോ. ജോബ് മത്തായി (അസി. പ്രൊഫസർ, സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി). മരുമക്കൾ: ഷിജി സാറാ ജോയി (സ്കോട്ട്ലാന്റ്), പ്രമോദ്.പി.മാത്യൂസ് (പ്രിൻസ് ഈവന്റ്സ്, കുരീപ്പള്ളി), ഡോ. സിമി തോമസ് (അസി. പ്രൊഫസർ, സി.ഇ.ടി, തിരുവനന്തപുരം).
June 05, 2026