എം.കെ. ചന്ദ്രൻ
പെരുമ്പാവൂർ: ഐമുറി ത്രിവേണി മൂഴിക്കുളത്തുകൂടിവീട്ടിൽ എം.കെ. ചന്ദ്രൻ (51) നിര്യാതനായി. ഭാര്യ: പ്രീത. മകൾ: നിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മയൂരപുരം ശ്മശാനത്തിൽ.
June 06, 2026
ബിജിറ്റ് സേവ്യർ
വൈപ്പിൻ: എളങ്കുന്നപ്പുഴ ഇട്ടിക്കുന്നത്ത് പരേതനായ ജോസഫ് സേവ്യറിന്റെ ഭാര്യ ബ്രിജിറ്റ് സേവ്യർ (78) നിര്യാതയായി. മക്കൾ: ജെയ്‌നി ജോയ്, ഷൈനി ഷാജി, സുനി റൂഫസ് ആന്റണി, ഷിജു. മരുമക്കൾ: ജെയിംസ് ജോയ്, ഫ്രാൻസിസ് ഷാജി, റൂഫസ് പീറ്റർ, മേരി സ്മിഷ.
June 06, 2026
ഉണ്ണി
കാഞ്ഞൂർ: പുതിയേടം മാടവനത്തറവീട്ടിൽ ഉണ്ണി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറപ്പുറം എസ് എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ അംബിക. മക്കൾ: യദുകൃഷ്ണൻ (ഇലക്ട്രീഷ്യൻ), കൃഷ്ണേന്ദു.
June 06, 2026
തോമസ് കെ.സി
തെക്കൻപറവൂർ: കല്ലറക്കൽ (ചക്കചേരിൽ) തോമസ് കെ.സി (89, റിട്ട. അദ്ധ്യാപകൻ, കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കൻപറവൂർ സെന്റ് ജോൺസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ (മേഴ്‌സി, റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, എറണാകുളം ജനറൽ ഹോസ്പിറ്റൽ). മക്കൾ: ഡോ. ജെയിൻ ടി. കല്ലറക്കൽ, ഡോ. ജയ ജോണി, ഡോ. ജാസ്മിൻ തോമസ്. മരുമക്കൾ: സുനിത കുര്യൻ, ഡോ. ജോണി സേവ്യർ.
June 06, 2026
എൻ. നാരായണ ശർമ
പറവൂർ: മാർത്തോമ ചർച്ച് റോഡ് ശ്രീകലയിൽ എൻ. നാരായണ ശർമ (85, റിട്ട. ഹെഡ്മാസ്റ്റർ പറവൂർ സമൂഹം ഹൈസ്‌കൂൾ) നിര്യാതനായി. പറവൂർ ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ നവരാത്രി വിദ്യാരംഭത്തിന് വർഷങ്ങളോളം ഗുരുനാഥ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: സോമസുന്ദരി. മക്കൾ: കൃഷ്ണാംബാൾ, ഗോമതി, ഉമ, ജ്യോതി, ഹരിഹര സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് മൂന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ.
June 05, 2026
വി.പി. കുമാരൻ
കാലടി: ചെങ്ങൽ വട്ടത്തറ വീട്ടിൽ വി.പി. കുമാരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ വത്സ. മക്കൾ: മീനു (ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിഅംഗം), മനു. മരുമകൻ: ജോബി.
June 05, 2026
കെ.വി. വർഗീസ്
ഊരമന: കണ്ണങ്ങനാപ്പിള്ളിൽ കെ.വി. വർഗീസ് (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടമറ്റം സെന്റ്‌ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.
June 05, 2026
കെ.തങ്കം
ആര്യകാട്: ചിറയാത്ത് വീട്ടിൽ പരേതനായ ചിദംബരനാഥന്റെ ഭാര്യ കെ.തങ്കം (91, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ജയ്കിഷൻ സി.നാഥ് (ബി.പി.സി.എൽ,കൊച്ചി), ജയമോഹൻ സി.നാഥ് (ഡി.എ.എം.ഇ, തിരുവനന്തപുരം). മരുമക്കൾ: പ്രീത.പി (റിട്ട. പ്രിൻസിപ്പൽ, പോളിടെക്‌നിക്, തൃപ്രയാർ), വിജയ (അദ്ധ്യാപിക, എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്,പള്ളുരുത്തി). സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
June 05, 2026
ഹസൻ പിള്ള
ഐരാപുരം: മംഗലിപ്പാറ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ ഹസൻ പിള്ള (64) നിര്യാതനായി. ഭാര്യ: സുഹറ. മകൻ: ജസീർ. മരുമകൾ: അജ്മി.
June 05, 2026
പി.ടി.സേവ്യർ
ചെങ്ങമനാട്: പുതുവാശ്ശേരി പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ തോമസിന്റെ മകൻ പി.ടി. സേവ്യർ (65, എൽ.ഐ.സി ഏജന്റ്, ആലുവ ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: ടോണി, സോമു (യു.കെ). അമ്മ: മറിയക്കുട്ടി. സംസ്‌കാരം നാളെ രാവിലെ 11ന് പുതുവാശ്ശേരി ലിറ്റിൽ ഫ്ളവർ പള്ളിസെമിത്തേരിയിൽ.
June 05, 2026
കുണ്ടന്നൂർ പുഴയിൽ കാണാതായ
നിയമവിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കുണ്ടന്നൂർ പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ നിയമവിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനുശേഷം കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷന് സമീപം രാജധാനി ഫ്ലാറ്റിൽ താമസിക്കുന്ന കടവന്ത്ര ഐക്യനഗർ താമരശേരിൽ വീട്ടിൽ ടി.ഡി. വിജയകുമാറിന്റെ മകൻ ടി.ജെ. തേജസ് രാജാണ് (23) മരിച്ചത്. 3ന് വൈകിട്ട് കുണ്ടന്നൂർ ബി.പി.സി.എൽ പെട്രോ ഹൗസിന് പിൻഭാഗത്തെ കുണ്ടന്നൂർ-നെട്ടൂർ കടവിൽ നിന്ന് സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയാണ് മുങ്ങിയത്. സുഹൃത്ത് മറുകര എത്തിയെങ്കിലും മദ്ധ്യഭാഗത്തെത്തിയപ്പോൾ തേജസിനെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂബാടീമും നാവികസേന മുങ്ങൽവിദഗ്ധരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 5ന് കഠാരിബാഗ് നേവൽബേസിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്.
കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി ബി.കോം വിദ്യാർത്ഥിയായിരുന്നു. സഹപാഠിയുടെ പിതാവിന്റെ മരണത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സമീപത്തെ പുഴയിൽ നീന്താനിറങ്ങിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് വിജയകുമാർ ജില്ലാവിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനാണ്. മാതാവ്: സിന്ധു ജയകുമാർ (ടൈപ്പിസ്റ്റ്, ജി.വി.എച്ച്.സി, തൃപ്പൂണിത്തുറ), സഹോദരി: ലാവണ്യ (എം.ബി.ബി.എസ് വിദ്യാർത്ഥി, തിരുവല്ല).
June 05, 2026