രാമചന്ദ്ര പൊതുവാൾ
രാമചന്ദ്ര പൊതുവാൾ
പയ്യന്നൂർ: ടൗണിലെ ആദ്യകാല ഹോട്ടൽ വ്യാപാരി അന്നൂരിലെ അത്തായി രാമചന്ദ്ര പൊതുവാൾ (84, അപ്സര ചന്ദ്രൻ) നിര്യാതനായി. ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, പയ്യന്നൂർ യൂണിറ്റ് പ്രസിഡന്റ്, അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രാരാധക സംഘം ഭാരവാഹി, ഉത്തര കേരള അക്ഷരശ്ലോക സമിതി ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ ഉത്തമന്തിൽ രാമ പൊതുവാളിന്റെയും അത്തായി പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യമാർ: പറമ്പത്ത് വനജ, പരേതയായ പി. രാധ. മക്കൾ: പി. ലത (റിട്ട. അദ്ധ്യാപിക, എസ്.എ.ബി.ടി.എം. എച്ച്.എസ്.എസ്. തായിനേരി), പി. രവിചന്ദ്രൻ (സെക്രട്ടറി, പയ്യന്നൂർ അർബ്ബൻ കോഓപ്പറേറ്റീവ് സൊസൈറ്റി), പി. ശ്രുതി (ഗവ. സർവ്വീസ്, തിരുവനന്തപുരം). മരുമക്കൾ: വി. ശ്രീധരൻ (റിട്ട.അദ്ധ്യാപകൻ, കൈക്കോട്ട് കടവ് ഹൈസ്‌കൂൾ), കെ.എ. സീജ( അദ്ധ്യാപിക, മുജ്ജമ്മ എച്ച്.എസ്.എസ്), രതീഷ് (ടെക്‌നോപാർക്ക്, തിരുവനന്തപുരം). സഹോദരങ്ങൾ: പരേതരായ കൃഷ്ണപൊതുവാൾ, ഗോവിന്ദപൊതുവാൾ, നാരായണ പൊതുവാൾ, ചിരിയകുഞ്ഞി അമ്മ, പാർവ്വതിഅമ്മ.
June 04, 2026
അറക്കൽ ആദിരാജ
മുഹമ്മദ് റഫി
ചെറുവത്തൂർ: കണ്ണൂർ അറക്കൽ കുടുംബാംഗവും അറക്കൽ മ്യൂസിയം കെയർ ടേക്കറുമായിരുന്ന മുഹമ്മദ് റഫി ആദി രാജ (70) നിര്യാതനായി. അറക്കൽ കുടുംബത്തിലെ മുൻ സ്ഥാനീയയായിരുന്ന സുൽത്താന ആയിശ ബീവിയുടെയും എ.പി.എം മൊയ്തു കേയിയുടെയും മകനാണ്. സാമൂഹിക പ്രവർത്തകനും ചരിത്രകുതുകിയുമായിരുന്ന മുഹമ്മദ് റഫി അറക്കൽ കുടുംബത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഭാര്യ: ചെറുവത്തൂർ തുരുത്തി ടി.പി അബ്ദുല്ലക്കുഞ്ഞിയുടെ മകൾ സാജിദ പാട്ടില്ലം. മക്കൾ: ഡോ. ഹാജിസ, ഡോ. ആലിയ, മുഹമ്മദ്, ആബിദ. മരുമക്കൾ: ഡോ. ജാബിർ അറക്കൽ, എൻജിനീയർ നഷ്വാൻ.
June 03, 2026
മോഹനൻ നമ്പ്യാർ
കെ.ടി. മോഹനൻ നമ്പ്യാർ
ഇരിക്കൂർ: കുയിലൂർ താഴ്‌വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തിൽ കല്യാട് താഴത്തു വീട്ടിൽ മോഹനൻ നമ്പ്യാർ (83) നിര്യാതനായി. ബി.ജെ.പി ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റും ആർ.എസ്.എസ്, ജനസംഘം പ്രവർത്തകനുമായിരുന്നു. വേങ്ങയിൽ രയരപ്പൻ നായനാരുടെയും കല്യാട് താഴത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഗിരീഷ് മോഹൻ (പ്രിൻസിപ്പാൾ തലശ്ശേരി കാവുംഭാഗം ഹയർ സെക്കൻഡറി സ്‌കൂൾ), ഗണേഷ് മോഹൻ (ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂർ), ഗോപേഷ് മോഹൻ (എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹൻ (ക്ലാർക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കൾ: ശ്രീലത, സോണിമ, സുപ്രിയ, രജിന.
June 03, 2026
റിട്ട. സുബേദാർ
നാരായണൻ
നാരായണൻ
മതുക്കോത്ത്: ചേലോറ ഹൈസ്‌കൂൾ റോഡ് കുട്ടിക്കുന്നിലെ റിട്ട. സുബേദാർ പി. നാരായണൻ (91) നിര്യാതനായി. ഭാര്യ: എൻ. ഭാർഗവി. മക്കൾ: പ്രദീപ് (ദുബായ്), പ്രമോദ് (മുണ്ടയാട്), പ്രീത (ബംഗളുരൂ). മരുമക്കൾ: ശ്രീന, അനാമിക, പ്രകാശൻ കാണി (ബംഗളൂരു). സഹോദരങ്ങൾ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി പരേതനായ ചടയൻ ഗോവിന്ദന്റെ ഭാര്യ ദേവകി, പത്മിനി, ഗംഗാധരൻ (ഇരുവരും മുംബയ്), പരേതരായ തമ്പാൻ, സരോജിനി, വസന്ത. മുണ്ടയാട് പൗൾട്രി ഫാമിനു സമീപം മകൻ പ്രമോദിന്റെ സൗപർണിക വീട്ടിലുള്ള മൃതദേഹം ഇന്ന് രാവിലെ പത്തിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
May 30, 2026
എ. ലക്ഷ്മി
എ. ലക്ഷ്മി
പിണറായി: എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 'ശ്രീജ്യോതി'യിൽ എ. ലക്ഷ്മി (92) നിര്യാതയായി. കുത്തുപറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ ഐ.സി. ശേഖരൻ മാസ്റ്റർ. മക്കൾ: എ മാലതി (റിട്ട. അദ്ധ്യാപിക വട്ടിപ്രം യു.പി സ്‌കൂൾ), എ. ശോഭന (റിട്ട. അദ്ധ്യാപിക ചാല ഗവ. ഹൈസ്‌കൂൾ), എ ശോഭന (റിട്ട. തയ്യുള്ളതിൽ എം.എൽ.പി. സ്‌കൂൾ, പുല്ലൂക്കര) എ. ലീന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തലശ്ശേരി ഗവ. ആശുപത്രി).
മരുമക്കൾ: പി. വിജയൻ (ചേരിക്കൽ), ടി.പി അശോകൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), പി. പ്രേമനാഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), സി.എം. സത്യൻ (റിട്ട. സബ് ട്രഷറി ഓഫീസർ). സഹോദരങ്ങൾ: അണിയേരി മാധവി, അണിയേരി കൗസല്യ, അണിയേരി ജാനകി, പരേതരായ നാണി, യശോദ, ശാരദ.
May 30, 2026
സ്‌കറിയ
സ്‌കറിയ
ആലക്കോട്: ആദ്യകാല കുടിയേറ്റ കർഷകൻ ഹിൽടോപ്പിലെ മുണ്ടക്കൽ സ്‌കറിയ (86) നിര്യാതനായി. മലയോര മേഖലയിലെ ആദ്യകാല കരിങ്കൽ ക്വാറി ഉടമയായിരുന്നു. ഭാര്യ: കോട്ടയം പള്ളത്ത് കുടുംബാംഗം പരേതയായ അന്നമ്മ (പെണ്ണമ്മ). മക്കൾ: മിനി, ബിജി (യേനപ്പോയ ഹോസ്പിറ്റൽ, മംഗളൂരു), ഷിജി (കെ.എസ് ഹെഗ്‌ഡേ ഹോസ്പിറ്റൽ മംഗളൂരു), ഷിബു (ഡിസ്ട്രിബ്യൂട്ടർ, എക്സാം പോയിന്റ് കണ്ണൂർ), റൂബി (യേനപ്പോയ ഹോസ്പിറ്റൽ മംഗളൂരു). മരുമക്കൾ: ആന്റണി മോനിസ് (ബൽത്തങ്ങാടി), റെജി മാത്യു ഉറവനാം തടത്തിൽ (മംഗളൂരു), അബ്രഹാം ആന്റണി ഇരുപത്തിയഞ്ചിൽചിറ (ആലപ്പുഴ), ഡാനി മുളക്കൽ (ചന്ദനക്കാംപാറ), പ്രകാശ് ചാക്കോ കുന്നത്ത് (മംഗളൂരു). സഹോദരങ്ങൾ: റോസമ്മ മംഗലത്തിൽ, പരേതരായ ലൂക്ക, ഔസേപ്പ്, ജേക്കബ്. സംസ്‌കാരം ഇന്നു രാവിലെ 9ന് ആലക്കോട് സെന്റ് മേരീസ് പള്ളിയിൽ.
May 25, 2026
അമ്മു അമ്മ ബലിദാന
ദിനാചരണം
അമ്മു അമ്മ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർ പുഷ്പാർച്ചന നടത്തുന്നു
ഇരിട്ടി: അമ്മുഅമ്മ ബലിദാന ദിനത്തോടനുബന്ധിച്ച് തില്ലങ്കേരി കാർക്കോട് അമ്മുഅമ്മ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു. പുഷ്പാർച്ചനയിൽ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കന്മാർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സജു കിളിയങ്ങാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദേവദാസ് മൂർക്കോത്ത്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ആനന്ദവല്ലി, പ്രമീള തുടങ്ങിയവരും പങ്കെടുത്തു. 2002 മേയ് 23 നായിരുന്നു ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന കരിയിൽ വീട്ടിൽ അമ്മു അമ്മ (70) ഒരു പറ്റം അക്രമികളുടെ ബോംബേറിൽ കൊല്ലപ്പെട്ടത്. അമ്മു അമ്മയെ കൂടാതെ ജീപ്പ് ഡ്രൈവർ ഷിഹാബും അന്ന് ബോംബേറിൽ കൊല്ലപ്പെട്ടിരുന്നു.
May 24, 2026
രാഘവൻ
രാഘവൻ
കരിന്തളം: കോയിത്തട്ടയിലെ പെരിയടത്ത് രാഘവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കരിമ്പിൽ ബാലാമണി. മക്കൾ: ബാലചന്ദ്രൻ (കോയിത്തട്ട), സുരേഷ് (പൂനെ), ജയശ്രീ (ജി.എച്ച്.എസ് പരപ്പ), വനജ (പാലക്കാട് ), സുമതി (കോഴിക്കോട്), രാജ്‌മോഹനൻ (കോയിത്തട്ട), വിജയൻ (അബുദാബി ), രാജലക്ഷ്മി (സിവിൽ പൊലീസ് ഓഫീസർ, കാസർകോട്), പരേതരായ സതീശൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ചന്ദ്രകുമാരി (പെരിയ), ശോഭ (പൂനെ), ബാലൻ (മടിയൻ), അരുൺകുമാർ (പാലക്കാട്), വിപിൻ (കോഴിക്കോട്), ജ്യോതി (വേലേശ്വരം), അനീഷ് (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ പെരിയടത്ത് ജാനകി, അമ്പൂഞ്ഞി.
May 23, 2026
ഹരിശ്ചന്ദ്രൻ നമ്പ്യാർ
ഹരിശ്ചന്ദ്രൻ നമ്പ്യാർ
മട്ടന്നൂർ: കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ (93) നിര്യാതനായി. പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്. മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മറ്റ് ഉപക്ഷേത്രങ്ങൾ എന്നിവയുടെ ട്രസ്റ്റിയാണ്. കല്യാട് താഴത്ത് വീട് കാരണവരാണ്.
ഭാര്യ: പൊൻമലേരി കോറോത്ത് പത്മാവതി അമ്മ. മക്കൾ: ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ് കോഴിക്കോട്), ദേവദാസ് (മാമാനിക്കുന്ന്‌ക്ഷേത്രം). മരുമക്കൾ: ഹേമ (മുണ്ടയാട്), സിന്ധു (മൗവ്വഞ്ചേരി), പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട. പ്രൊഫ. ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.ടി ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ.
പൊതുദർശനം ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ കോവൂർ പത്മാലയത്തിൽ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ
May 13, 2026
ജോസഫ് മാത്യു
ജോസഫ് മാത്യു
ആലക്കോട്: വിക്ടറി വാച്ച് വർക്സ് ഉടമയും നാടകപ്രവർത്തകനുമായിരുന്ന ഇലവുംകുന്നേൽ ജോസഫ് മാത്യു (വിക്ടറി ജോയ് 72) നിര്യാതനായി. ദീപിക, മാധ്യമം ദിനപത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീല പരപ്പ കുറ്റിക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജൂലിയറ്റ് (ഡിജിറ്റൽ റിലേഷൻഷിപ്പ് മാനേജർ, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, കോഴിക്കോട്). റോമിയോ (വെറ്റോക്യുനോൾ ഇന്ത്യ അനിമൽ ഹെൽത്ത് റീജണൽ മാനേജർ, കോഴിക്കോട്). മരുമക്കൾ: വിജേഷ് (പ്രോഗ്രാം മാനേജർ, ഹരിത ടി.വി.എസ്, ബംഗളൂരു), സോണിയ (നഴ്സ്, കുവൈറ്റ്). സഹോദരങ്ങൾ: മാത്യു (വിമുക്തഭടൻ), ഗ്രേസി ചീരാംകുഴിയിൽ (റിട്ട. അധ്യാപിക, നിർമല യു.പി സ്‌കൂൾ, ആലക്കോട്), തോമസ് മാത്യു, ലില്ലികുട്ടി പാലത്തിങ്കൽ (ചിറ്റാരിക്കാൽ), വിനോയ് മാത്യു (ന്യൂസ് എഡിറ്റർ, മാതൃഭൂമി, കണ്ണൂർ), പരേതനായ ജോർജ് മാത്യു. സംസ്‌കാരം ഇന്ന് 10ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
May 11, 2026
മട്ടന്നൂർ നഗരസഭ
കൗൺസിലർ
കെ.കെ അഭിമന്യു
കെ.കെ അഭിമന്യു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ് കൗൺസിലറും സി.പി.എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ അഭിമന്യു (64) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. കർഷകസംഘം പഴശ്ശി സൗത്ത് വില്ലേജ് കമ്മിറ്റി അംഗം, ഉരുവച്ചാൽ റെഡ് സ്റ്റാർ സെന്റർ നേതൃസമിതി അംഗം, ഉരുവച്ചാൽ പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.
പരേതരായ കൊട്ടന്റെയും കെ.കെ നാരായണിയുടെയും മകനാണ്. ഭാര്യ: കെ. സുജയ. മക്കൾ: അനുരാഗ്, അനുവിന്ദ്. സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, രാധ, രവീന്ദ്രൻ, സന്തോഷ് കുമാർ (ഉരുവച്ചാൽ അർബൻ ഡയാലിസിസ് സെന്റർ ജീവനക്കാരൻ).
May 10, 2026