SignIn
OBITUARY
Sat 06 June 2026 KOTTAYAM
പി.സി. ചാണ്ടിക്കുഞ്ഞ്


ചാലമറ്റം: തൊടുപുഴ ഡയറി ഡെവലപ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥൻ പിണക്കാട്ട് പി.സി. ചാണ്ടിക്കുഞ്ഞ് (50) നിര്യാതനായി. ഭാര്യ: മല്ലിക (കൃഷി വകുപ്പ്). മകൾ:സോന. സംസ്‌കാരം ഇന്ന് 10 ന്‌ബേക്കർഡൽ സെയ്ന്റ് ആൻഡ്രൂസ് സി.എസ്.ഐ. ചർച്ച് സെമിത്തേരിയിൽ.
June 06, 2026
അനിത കുമാരി


കുറിച്ചി : മന്ദിരം കവല ജയസദനം സി.എസ്.ജയചന്ദ്രന്റെ ഭാര്യ അനിത കുമാരി (56)നിര്യാതയായി. പരേത ചെന്നിത്തല കുറ്റിയിൽ കുടുംബാംഗം.മക്കൾ : അമൽ,അമൃത. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.
June 06, 2026
രവീന്ദ്രൻ നായർ


പുതുപ്പള്ളി: ഇരവിനല്ലൂർ രാധാലയം വീട്ടിൽ രവീന്ദ്രൻ നായർ (86) (ഗവ.ഓഫ് ഇന്ത്യ ജിഐപിസി തിരുവല്ല റിട്ട.ഉദ്യോഗസ്ഥൻ )നിര്യാതനായി. കോട്ടയം കോടിമത പുത്തേട്ട് കുടുംബാംഗമാണ്. ഇരവിനല്ലൂർ തിരുത്താപ്പള്ളിൽ കുടുംബാംഗം രാധാമണിയമ്മ ഭാര്യ.മക്കൾ : ലീന രവീന്ദ്രൻ (എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ചിങ്ങവനം), ബിന്ദു രവീന്ദ്രൻ, ചിത്ര രവീന്ദ്രൻ (റ്റി.സി.എസ്.).
മരുമക്കൾ: ജയറാം, സുരേഷ് പണിക്കർ(റിട്ട.എച്ച്.സി.കൺട്രോൾ,റൂം കോട്ടയം), പ്രവീൺ തമ്പി(ഇ&വൈ.). സംസ്‌കാരം ഇന്ന് 11.30 ന് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ.
June 06, 2026
പങ്കജാക്ഷിയമ്മ


പായിപ്പാട് : ചെങ്കിലാത്ത് അയിരൂർ വാളിയാനിക്കൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (ഓമന, 89) നിര്യാതയായി. മകൾ : റോജാ ദേവി (ശോഭ), മരുമകൻ : മോഹൻദാസ്. സംസ്‌കാരം ഇന്ന് 2 ന് ചങ്ങനാശേരി പുഴുവത് മോഹൻനിവാസ് വസതിയിൽ.
June 05, 2026
ചാക്കോ ദേവസ്യ


കോരുത്തോട് : പള്ളിപ്പടി ആനക്കുഴിയിൽ ചാക്കോ ദേവസ്യ (91) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി കോരുത്തോട് കണയംപ്ലാക്കൽ കുടുംബാഗം. മക്കൾ : ഏഷ്യാഡ് താരം മോളി ചാക്കോ (ചെന്നൈ), ജോളി തോമസ്, ലൗലി മാർട്ടിൻ (റെയിൽവേ തിരുവനന്തപുരം), വിൻസി. മരുമക്കൾ : ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മണമേൽ എടത്വ, തോമസ് കണിയാംപറമ്പിൽ (മല്ലികശ്ശേരി), കെ.ജി മാർട്ടിൻ കാഞ്ഞിരത്തുങ്കൽ(തിരുവനന്തപുരം), ടൈറ്റസ് പുളിന്താനം (റേഷൻ വ്യാപാരി). സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.
June 05, 2026
നളിനി


അയ്മനം : കല്ലുമട കുന്നുകണ്ടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ നളിനി (76) നിര്യാതയായി. മക്കൾ : ദേവരാജ് ,പരേതയായ ഓമന , അനിരുദ്ധൻ ,ശുഭ ,വസന്ത.മരുമക്കൾ: ബിന്ദു ദേവരാജ് , ദാസൻ(മുടിയൂർക്കര ) ,പരേതയായ ഷൈലജ, സുനിൽ (കുമരകം) , വിജയരാഘവൻ (മെഡിക്കൽ കോളേജ് ). സംസ്‌കാരം നടത്തി.

June 05, 2026
രാമകൃഷ്ണൻ


നെടിയശാല : വെള്ളിലാത്തുങ്കൽ രാമകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ : പരേതയായ രുഗ്മിണി കരിങ്കുന്നം ഇരുളാങ്കൽ കുടുംബാംഗം. മക്കൾ : ശാന്ത (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ), വിജയകുമാർ, ജയകുമാർ (റിട്ട. ജില്ലാ ബാങ്ക് ), അനിത (പോസ്റ്റ് ഓഫീസ് മുട്ടം ), കവിത. മരുമക്കൾ : ജോസ് ഇലവുങ്കൽ, തൊമ്മൻകുത്ത്, പരേതയായ കല കരിമരുതുംകുന്നേൽ (ചുണ്ടാട്ട്) മഞ്ചിക്കല്ല്, സുഷമ കിഴക്കനാട്ട്, നെടിയശാല, ബിജു രാമൻപറമ്പിൽ ഉടുമ്പന്നൂർ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
June 05, 2026
 വിജയമ്മ 


നാഗമ്പടം : മൈത്രിനഗർ വലോമറ്റത്തിൽ വി.എസ് തങ്കപ്പന്റെ (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ വിജയമ്മ (റിട്ട.ഡെപ്യൂട്ടി കൺട്രോളർ കേരള കാർഷിക സർവകലാശാല തൃശൂർ, 80) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ സെക്രട്ടറി ആർ.രാജീവിന്റെ സഹോദരിയാണ്. നട്ടാശ്ശേരി വെളത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ : ജിനു (യു.എസ്), ജീന. മരുമകൻ : വിനയ് (യു.എസ്). മൃതദേഹം ഇന്ന് വൈകിട്ട് നാലിന് നാഗമ്പടത്തെ വസതിയിൽ എത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
June 04, 2026
വി.കെ.അലക്‌സാണ്ടർ


കൊല്ലാട് : വടശ്ശേരിൽ വി.കെ അലക്‌സാണ്ടർ (കുഞ്ഞ്, 75) നിര്യാതനായി. മുൻ എം.ആർ.എഫ് ജീവനക്കാരനാണ്. ഭാര്യ : ഗ്രേസി കുമ്മനം കാരിക്കൽ. മക്കൾ : സിമി, സൂസൻ (കുവൈറ്റ്), സോണി (അൽ ഏയ്ൻ). മരുമക്കൾ : സന്തോഷ് പുത്തൻപുരയ്ക്കൽ കൂരോപ്പട, ബിന്നി മാണിഭവൻ തുമ്പമൺ, എൽദോസ് കിഴക്കേവെട്ടിക്കാട്ടിൽ രാമമംഗലം. സംസ്‌കാരം ഇന്ന് 4 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.
June 04, 2026
പി.ആർ.തങ്കപ്പൻ


തൂക്കുപാലം : മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 65ൽ പി.ആർ തങ്കപ്പൻ ( 80 ) നിര്യാതനായി. സി.പി.എമ്മിന്റെ ഹൈറേഞ്ചിലെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ : കമലമ്മ. മക്കൾ : ഷൈജൻ, ഷിജു, മരുമക്കൾ : സനിത, സിന്ധു. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.

June 04, 2026
സെബാസ്റ്റ്യൻ കുര്യൻ


കോരുത്തോട് : വാഴയിൽ സെബാസ്റ്റ്യൻ കുര്യൻ (കുട്ടിച്ചൻ,69) നിര്യാതനായി. ഭാര്യ : ഡെയ്‌സി കണ്ണിമല ചേന്നാട്ട് കുടുംബാംഗം. മക്കൾ : ഫാ.കുര്യൻ വാഴയിൽ (വികാരി, മണിപ്പുഴ ക്രിസ്തു രാജാ പള്ളി), ജിഷ. മരുമകൻ : ജോണി പുഷ്പകത്തുകാലായിൽ (അതിരമ്പുഴ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.
June 04, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY