പോൾ തോമസ്
അമ്പലപ്പുഴ: പുറക്കാട് കണ്ടത്തിൽ പറമ്പിൽ പോൾ തോമസ് (63,കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി പോൾ. മക്കൾ: ലിനി പോൾ, ടീന പോൾ, ലിബിൻ പോൾ.
June 05, 2026
ശിവങ്കരൻ നായർ
ഹരിപ്പാട്: മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ കരിമുട്ടത്ത് പുത്തൻവീട്ടിൽ ശിവശങ്കരൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഗംഗ, രമേശ്, പരേതയായ ശശികല. മരുമക്കൾ: അശോക് കുമാർ, പ്രീതി, മോഹനൻനായർ. സഞ്ചയനം 9 ന് രാവിലെ എട്ടിന്.
June 05, 2026
ലില്ലിക്കുട്ടി
ഏഴുമറ്റൂർ: പെരുമ്പാറ താന്നികുഴയിൽ പാസ്റ്റർ സണ്ണിയോഹന്നാന്റെ ഭാര്യ ലില്ലിക്കുട്ടി (61) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് ബഥേൽ പെന്തകോസ്ത് ചർച്ചിന്റെ മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: സുധീപ് റ്റി സണ്ണി, ജസ്റ്റിൻ റ്റി സണ്ണി. മരുമകൾ:സോഫിയ സുധീപ്.
June 05, 2026
സാവിത്രി സദനപ്പൻ
മുഹമ്മ : കഞ്ഞിക്കുഴി പതിനൊന്നാം വാർഡ് കാവുങ്കൽ ആറ്റുപുറത്ത് വീട്ടിൽ സാവിത്രി സദനപ്പൻ ( 75) നിര്യാതയായി. ഭർത്താവ് : പരേതനായ സദനപ്പൻ. മക്കൾ : സതീശൻ (സബി), പരേതനായ സജി . മരുമകൾ: ഷീബ. സഞ്ചയനം 7 ന് പകൽ 9 ന്
June 04, 2026
എസ്.തിലകൻ
ചേർത്തല : എസ്.എൻ.ഡി.പി യോഗം മായിത്തറ ശാഖ മുൻ പ്രസിഡന്റ് പുതിയവെളി എസ്. തിലകൻ
നിര്യാതനായി.
June 04, 2026
കെ.ബാലൻ
ഹരിപ്പാട്: ബിജു ഭവനത്തിൽ കെ.ബാലൻ (80) നിര്യാതനായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: രാജി, തുളസിദാസ്.
June 04, 2026
മാധവൻ നായർ
മുട്ടം തെരുവിൽ തെക്കതിൽ മാധവൻ നായർ (85) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ:ഉണ്ണിക്കൃഷ്ണൻ,ജയകൃഷ്ണൻ.മരുമക്കൾ:സുനിമോൾ, രശ്മി.സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.
June 04, 2026
ഷേണു
ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് കരിയിൽ കുളത്തിനു വടക്കതിൽ പരേതനായ രവീന്ദ്രന്റെയും ഭവാനിയുടെയും മകൻ ഷേണു (52) നിര്യാതനായി. ഭാര്യ: പരേതയായ ലത. മക്കൾ: അഭിനന്ദ്, പരേതനായ അഭിജിത്ത്. സഞ്ചയനം 6ന് രാവിലെ 8ന്.
June 04, 2026
വിദ്യാസരണി 2026
ഹരിപ്പാട് : ഹരിപ്പാട് നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ എം. ബി. അനിൽമിത്രയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയായ "വിദ്യാസരണി 2026" മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സണും പരിപാടിയുടെ ചീഫ് കോ -ഓർഡിനേറ്ററുമായ എം. ബി അനിൽമിത്ര, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മിനി സാറാമ്മ, ഷിബു പഞ്ചവടി, സജീഷ് പാലത്തുംപാടൻ, വിജയമ്മ പുന്നൂർമഠം, കൗൺസിലർമാരായ അബി ഹരിപ്പാട്, രാജേഷ് കൊച്ചൂഞ്ഞാമഠം, ലത കണ്ണന്താനം, സിന്ധു ആർ നായർ,ജി. രാജേന്ദ്രൻ നായർ, വി. കൃഷ്‌ണകുമാർ വാര്യർ, ഹാരിസ് രാജൻ, ശ്രീജാകുമാരി, ബേബി ചിങ്ങോലി, ഷഹാൽ മുതുകുളം, രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
June 04, 2026
പി.സുകുമാരൻ
ആലപ്പുഴ: തുപ്പാശ്ശേരിൽ പ്രയാർ വടക്ക് പി.സുകുമാരൻ (84) നിര്യാതനായി ഭാര്യ: രാധ.
മക്കൾ : അനിൽ, അനില, അനീഷ്. മരുമക്കൾ : രേഖ, ബാബു, രണ്യ. സഞ്ചയനം : ഞായറാഴ്‌ച രാവിലെ 8ന്.
June 04, 2026
ഹോട്ടൽ മുറിയിൽ യുവാവ്
ജീവനൊടുക്കി
ആലപ്പുഴ: നഗരത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലം സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പടിഞ്ഞാറ്റുകര ശ്രീപദ്‌മത്തിൽ അജയകുമാറിനെയാണ് (46) ഇരുമ്പുപാലത്തിന് സമീപമുള്ള ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാംതീയതി മുതൽ ഇയാൾ അവിടെ റൂമെടുത്ത് താമസിച്ചുവരികയായിരുന്നു. രാവിലെ റൂം തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ മുണ്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആലപ്പുഴ സൗത്ത് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
June 04, 2026