SignIn
Kerala Kaumudi Online
Friday, 23 October 2026 5.19 AM IST

പാരാ ഏഷ്യൻ ഗെയിംസിൽ പടപടാ മെഡലുകൾ

v

ഇന്നലെ മാത്രം ഇന്ത്യ നേടിയത് 25 മെഡലുകൾ

7 സ്വർണം, 5 വെള്ളി, 13 വെങ്കലങ്ങൾ

ആർച്ചറിയിൽ ശീതൾ ദേവിക്ക് ഇരട്ട സ്വർണം

അത്‌ലറ്റിക്സിൽ നിന്ന് മാത്രം ഇന്നലെ അഞ്ച് സ്വർണം, മൂന്ന് വെള്ളി,രണ്ട് വെങ്കലം

നഗോയ : ജപ്പാനിലെ അയ്ച്ചി നഗോയയിൽ ന‌ടക്കുന്ന പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്. 7 സ്വർണവും 5വെള്ളിയും 13 വെങ്കലങ്ങളുമടക്കം ഇന്നലെ മാത്രം ഇന്ത്യ നേടിയത് 25 മെഡലുകളാണ്. 21 സ്വർണം, 26 വെള്ളി 41 വെങ്കലം എന്നിങ്ങനെ 88 മെഡലുകളുമായി ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 150 സ്വർണമടക്കം 314 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

അത്‌ലറ്റിക്സിൽ നിന്ന് മാത്രം ഇന്ത്യയ്ക്ക് ഇന്നലെ അഞ്ച് സ്വർണമെഡലുകൾ ലഭിച്ചു. മൂന്ന് വെള്ളിയും രണ്ട് വെങ്കലങ്ങളും ഉഠപ്പടെ 10 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ ട്രാക്കിൽ നിന്ന് വാരിക്കൂട്ടിയത്. എഫ് 54 വനിതകളുടെ ഡിസ്കസ് ത്രോയിൽ സുവർണരാജ്,ടി 47 വനിതകളുടെ 400 മീറ്ററിൽ അഞ്ജനാ ബെൻ ബുംബാഡിയ,ടി 63 പുരുഷ ഹൈജമ്പിൽ ശൈലേന്ദ്ര കുമാർ,ടി 47 പുരുഷ 400 മീറ്ററിൽ ദിലിപ് ഗവിറ്റ്, ടി 44 പുരുഷ ലോംഗ്ജമ്പിൽ ശോലൈരാജ് ധർമ്മരാജ് എന്നിവരാണ് അത്‌ലറ്റിക്സിലെ സ്വർണവേട്ടക്കാർ. ദിലിപ് ഗവിറ്റിന്റെ ഈ ഗെയിംസിലെ രണ്ടാം സ്വർണമാണിത്. നേരത്തേ 100 മീറ്ററിലും ദിലിപ് സ്വർണം നേടിയിരുന്നു. മലയാളിതാരം മുഹമ്മദ് ബാസിലാണ് 100 മീറ്ററിൽ വെള്ളി നേടിയിരുന്നത്.

ഇന്നലെ ആർച്ചറിയിൽ നിന്ന് ലഭിച്ച രണ്ട് സ്വർണമെഡലിലും ശീതൾ ദേവിയുടെ മുദ്ര പതിഞ്ഞിരുന്നു. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലുമായിരുന്നു ശീതളിന്റെ സ്വർണങ്ങൾ. തൊമൻകുമാറിനൊപ്പമാണ് ശീതൾ മിക്സഡിൽ പൊന്നണിഞ്ഞത്.കഴിഞ്ഞദിവസം വനിതാ ഡബിൾസിൽ പായൽ നാഗിനൊപ്പം ശീതൾ വെള്ളി നേടിയിരുന്നു. ഇന്നലെ ബാഡ്മിന്റണിൽ നിന്ന് ആറ് വെങ്കലങ്ങൾ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN PARA GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360