
സനാ: സൗദി അറേബ്യക്കെതിരെ ആക്രമണ ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. തങ്ങളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനാ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ വ്യോമാക്രമണത്തിന് പിന്നിൽ സൗദിയാണെന്ന് ഹൂതികൾ ആരോപിച്ചു. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്നും ഭീഷണി മുഴക്കി.
അതേ സമയം, ഇറാനിൽ നിന്ന് ഹൂതി പ്രതിനിധികളുമായി എത്തിയ ഒരു വിമാനം ലാൻഡ് ചെയ്യുന്നത് തടയാൻ യെമനിലെ ഔദ്യോഗിക സർക്കാർ സേനയാണ് ആക്രമണം നടത്തിയത്. റൺവേ തകർന്നു. വഴിതിരിച്ചുവിട്ട വിമാനം ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദയിൽ ഇറങ്ങി.
യെമനിൽ സർക്കാർ നിയന്ത്രണ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചു. സൗദി അടക്കം അറബ് രാജ്യങ്ങൾ സർക്കാരിനെ പിന്തുണക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |