
ന്യൂഡൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ കപ്പൽ കമ്പനി എൻറിക്ക ലെക്‌സിയുടെ രേഖകൾ അവർക്കു വിട്ടുനൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കൈമാറാൻ രജിസ്ട്രാർ നടപടിയെടുക്കണം. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. എൻറിക്ക ലെക്‌സി കപ്പലിന്റെ ഉടമകളായ ഇറ്റലി നേപ്പിൾസിലെ ഡോൾഫിൻ ടാങ്കേഴ്സ് സമർപ്പിച്ച ഹർജിയിലാണിത്. 2012 ഫെബ്രുവരിയിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജെറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ സെന്റ് ആന്റണീസ് ബോട്ടിനു നേർക്ക് വെടിവച്ചതിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |