
ടോക്കിയോ: പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി (74) അന്തരിച്ചു. 17ന് ടോക്കിയോയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവാർത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. നിരാശ, കൊലപാതകം, യുദ്ധം, അക്രമം തുടങ്ങിയവ പ്രമേയമാക്കി ഒരുക്കിയ അദ്ദേഹത്തിന്റെ നോവലുകൾക്ക് ആരാധകർ ഏറെയാണ്. ഓൾമോസ്റ്റ് ട്രാൻസ്പരന്റ് ബ്ലൂ, ഓഡിഷൻ, ഇൻ ദ മിസോ സൂപ്പ്, കോയിൻ ലോക്കർ ബേബീസ് തുടങ്ങിയവയാണ് പ്രധാന നോവലുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |