
ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ സുരക്ഷാ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ ഹെബ്രോൺ പട്ടണത്തിൽ രണ്ട് ഇസ്രയേൽ സൈനികരെ രണ്ട് പാലസ്തീനിയൻ ആയുധധാരികൾ വെടിവച്ചു കൊന്നതിനെ തുടർന്നാണ് നടപടി. ആക്രമണത്തിൽ അഞ്ച് ഇസ്രയേലികൾക്ക് പരിക്കേറ്റു. അക്രമികളെ ഇസ്രയേൽ സൈന്യം വധിച്ചു. അക്രമികളുടെ വാഹനത്തിൽ നിന്ന് സൈന്യം ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദ കേന്ദ്രങ്ങൾ തകർക്കാനുള്ള ദൗത്യത്തിനും നെതന്യാഹു ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |