
ന്യൂയോർക്ക്: യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും സ്വീകരിക്കാതിരുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തെ ഓർമ്മിപ്പിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) 'മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ പാകിസ്ഥാൻ ഉന്നയിച്ച വാദങ്ങളോട് ഇന്ത്യൻ പ്രതിനിധി ഭവിക മംഗളാനന്ദൻ ആഞ്ഞടിക്കുകയായിരുന്നു.
കാർഗിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ച പാകിസ്ഥാനാണ് മതസ്വാതന്ത്റ്യത്തെയും വിശ്വാസത്തെയും പറ്റി ലജ്ജയില്ലാതെ സംസാരിക്കുന്നതെന്ന് ഭവിക ചൂണ്ടിക്കാട്ടി. പാക് സൈനികരെ സൈനിക ബഹുമതികളോടെയും മതാചാര പ്രകാരവും സംസ്കരിച്ചത് ഇന്ത്യൻ സൈന്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |