
സനാ: യെമൻ തീരത്ത് ആക്രമിക്കപ്പെട്ട ബോട്ടിലെ 14 ഇന്ത്യൻ പൗരന്മാരും സുരക്ഷിതരെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർ നിലവിൽ യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലെ ഹൊദെയ്ദ നഗരത്തിലാണ്. വ്യാഴാഴ്ച ചെങ്കടലിൽ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്ത് വച്ച് ആക്രമിക്കപ്പെട്ട ബോട്ടിലെ ജീവനക്കാരെ തങ്ങൾ രക്ഷിച്ചെന്ന് ഹൂതികൾ പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്നും ഹൂതികൾ ആരോപിച്ചു. സൗദി പ്രതികരിച്ചിട്ടില്ല. അതേ സമയം, നജ്രാൻ, റിയാദ് നഗരങ്ങളെ ലക്ഷ്യമാക്കിയ ഹൂതി ബാലിസ്റ്റിക് മിസൈലുകൾ സൗദി തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |