
വാഷിംഗ്ടൺ: ഇന്റർനെറ്റിന്റെ വലിയൊരു ഭാഗത്തിനും അടിത്തറയായി പ്രവർത്തിക്കുന്ന പി.എച്ച്.പി പ്രോഗ്രാമിംഗ് ഭാഷയിൽ ഗുരുതര സുരക്ഷാ പിഴവുകൾ കണ്ടെത്തിയത് ലോകത്തെ ആശങ്കയിലാഴ്ത്തി. മെമ്മറി മാനേജ്‌മെന്റ് സിസ്റ്റത്തിലെ രണ്ട് സുരക്ഷാ പിഴവുകൾ കഴിഞ്ഞ ദിവസം പരസ്യമായതോടെ ലോകമെമ്പാടുമുണ്ടായത് ദശലക്ഷക്കണക്കിന് ഹാക്കിംഗ് ശ്രമങ്ങളാണ്.
ഹാക്കിംഗ് ഒഴിവാക്കാനും സുരക്ഷാ പിഴവുകൾ അടിയന്തിരമായി പരിഹരിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളും സർക്കാരുകളും. തകരാർ പരിഹരിക്കുന്നത് വരെ അപകടം ഒഴിവാക്കാൻ വെബ്സൈറ്റുകളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു ഇന്റർനെറ്റിലെ എഴുപത് ശതമാനത്തോളം വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത് പി.എച്ച്.പിയിലാണ്. ലോഗിൻ ചെയ്യാതെയും യാതൊരു അനുവാദവുമില്ലാതെയും വെബ്സൈറ്റുകളിലേക്ക് അപകടകരമായ വൈറസ് കോഡുകൾ കടത്തിവിടാനും വെബ്സൈറ്റിന്റെ പൂർണ നിയന്ത്റണം കൈക്കലാക്കാനും ഹാക്കർമാരെ അനുവദിക്കുന്നതാണ് ഈ സുരക്ഷാ പിഴവുകൾ. പിഴവ് പുറത്തായതോടെ സൈറ്റുകൾ ആക്രമിക്കാൻ ഹാക്കർമാർ കൂട്ടത്തോടെ ശ്രമം തുടങ്ങി. പി.എച്ച്.പി സെക്യൂരിറ്റി ടീം ബുധനാഴ്ച വിവരം പുറത്തുവിടുന്നതിന് മുന്നേ തന്നെ ആയിരക്കണക്കിന് ഹാക്കിംഗ് ശ്രമങ്ങൾ നടന്നെന്നാണ് റിപ്പോർട്ട്. എച്ച്.ടി.എം.എൽ, പൈത്തൺ എന്നിവയെപ്പോലെ കമ്പ്യൂട്ടിംഗിലെ നിർണായക ഭാഷയാണ് പി.എച്ച്.പി.
# വേണം പുതിയ പതിപ്പ്
വർഷങ്ങളായി പി.എച്ച്.പിയിൽ ഒളിച്ചിരുന്ന സുരക്ഷാ പിഴവുകൾ കണ്ടെത്തിയത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്
പി.എച്ച്.പിയുടെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് (പി.എച്ച്.പി 8.5.12, 8.4.27, 8.3.36, 8.2.35 ) ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുകയാണ് പരിഹാരം. പഴയ പതിപ്പാണെങ്കിൽ വെബ്സൈറ്റുകളുടെ പ്രവർത്തനം താത്കാലികമായി നിറുത്തുന്നതാണ് സുരക്ഷിതം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |