
ദുബായ്: യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ മുതിർന്ന നയതന്ത്രജ്ഞ ലാന സാക്കി നുസൈബെയെ (48) നാമനിർദ്ദേശം ചെയ്ത് യു.എ.ഇ. ജയിച്ചാൽ യു.എന്നിനെ നയിക്കുന്ന ആദ്യ വനിതയെന്ന നേട്ടം ലാനയ്ക്ക് സ്വന്തം. യു.എ.ഇ വിദേശകാര്യ സഹമന്ത്രിയാണ് ലാന. യു.എന്നിലെ മുൻ യു.എ.ഇ അംബാസഡറാണ്. നിലവിലെ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായി സുരക്ഷാ സമിതിയിൽ അനൗദ്യോഗിക രഹസ്യ അഭിപ്രായ വോട്ടെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഈമാസം അവസാനമോ അടുത്ത മാസമോ ഒരാളെ തിരഞ്ഞെടുക്കും. ലാന അടക്കം ഏഴ് പേരാണ് നിലവിൽ സ്ഥാനാർത്ഥികളായുള്ളത്. അഞ്ച് പേരും വനിതകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |