SignIn
Kerala Kaumudi Online
Sunday, 12 July 2026 5.15 AM IST

കളളാടി ഉയർത്തുന്ന ചോദ്യങ്ങൾ

d

മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന്റെ വാർഷികത്തിന് ഇനി ദിവസങ്ങൾ മാത്രം.2024 മെയ് 30ന് നടന്ന ആ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വയനാടൻ ജനത ഇതേവരെ മുക്തരായിട്ടില്ല.കാലവർഷം ആരംഭിച്ചതോടെ ഉളളിൽ നെഞ്ചിടിപ്പോടെയാണ് വയനാട്ടുകാർ കഴിയുന്നത്.പ്രത്യേകിച്ച് മലയടിവാരത്ത് കഴിയുന്ന ജനത.ജൂൺ മാസം മഴയുടെ തോത് വയനാട്ടിൽ നന്നേ കുറവായിരുന്നു.പക്ഷെ ജൂലൈ പിറന്നതോടെ സ്ഥിതിഗതികൾ പാടെ മാറി.മേപ്പാടി പഞ്ചായത്തിലെ കളളാടിയിൽ ജൂലായ് ഏഴിന് മണ്ണിടിഞ്ഞ് ഏഴ് പേർ മരണപ്പെട്ടു.ഒരാൾക്ക് വേണ്ടി ‌അഞ്ചാം ദിനമായ ഇന്നലെയും ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും തെരച്ചിലാണ്.കൺസ്ട്രക്ഷൻ മാനേജർ വിക്രംറാണക്ക് വേണ്ടിയാണ് തെരച്ചിൽ.ആനക്കാം പൊയിൽ കളളാടി തുരങ്കപ്പാതയുടെ വയനാട്ടിലെ കളളാടി തുരങ്കമുഖത്തായിരുന്നു മണ്ണിടിച്ചൽ നടന്നത്.ചൊവ്വാഴ്ച കാലത്ത് 11.15നാണ് കളളാടി തുരങ്കപ്പാതയുടെ സമീപത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം കനത്ത മഴയിൽ തകർന്ന് കൂലം കുത്തി ഒഴുകിയെത്തിയത്.ഞെട്ടിക്കുന്ന ആ കാഴ്ചയുടെ സി.സി.വി ദൃശ്യം ഏവരും കണ്ടു.ജീവനും കൊണ്ട് ഓടുന്നവരെയാണ് മരണം കവർന്നത്.ഒരു പ്രദേശം നിമിഷ നേരം കൊണ്ട് തുടച്ച് നീക്കപ്പെട്ടു.കളളാടി തുരങ്കപ്പാതയുടെ സമീപത്ത് ടെന്റ് കെട്ടി പ്രവർത്തനം ആരംഭിച്ച പ്രൊജക്ട് ഓഫീസിലെ എൻജിനീയർമാർ അടക്കമുളള ജീവനക്കനക്കാരാണ് മരണത്തെ പുൽകിയത്.കഴിഞ്ഞ നാല് ദിവസം ജീവൻ പോലും പണയം വച്ച് നടത്തിയ തെരച്ചലിലാണ് ഏഴ് പേരുടെ ചേതനയറ്റ ശരീരം കളളാടിയിലെ മീനാക്ഷി പുഴയിൽ നിന്നും പാലത്തിന് സമീപത്തുനിന്നുമായും കണ്ടെടുക്കാൻ കഴിഞ്ഞത്. ജന്മുകാശ്മീർ,രാജസ്ഥാൻ,മധ്യപ്രദേശ്,ജാർഖണ്ഡ്,ബീഹാർ,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം തൊഴിലാളികളാണ് തുരങ്കപാത നിർമ്മാവണുമായി ബന്ധപ്പെട്ട് മീനാക്ഷിയിൽ ഉണ്ടായിരുന്നത്.മഴ കാരണം അവധി നൽകിയതിനാൽ പലരും സ്ഥലത്തുണ്ടായിരുന്നില്ല.മണ്ണിടിച്ചലിൽ കാണാതായവരെ തേടി ബന്ധുക്കൾ ഊണും ഉറക്കവും ഉപേക്ഷിച്ച് കളളാടിയിലും പരിസരത്തുമായി കരഞ്ഞ് കൊണ്ട് നിലയുറിപ്പിച്ച രംഗം വിവരിക്കാൻ ആവില്ല.ഒരു വലിയ ദുരന്തം കണ്ടവരാണ് വയനാട്ടുകാർ. അത് കൊണ്ട് തന്നെ അവരെ ആശ്വസിപ്പിക്കാനും മറ്റുമായി നാട്ടുകാർക്കും സേനക്കുമൊപ്പം ഉരുൾ ദുരുതബാധിതരും ഒപ്പം കൂടി.

ആരോപണ പ്രത്യാരോപണങ്ങൾ മുഴങ്ങുന്നു
മണ്ണിടിച്ചലിൽ രക്ഷാ പ്രവർത്തനം നടക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങൾ മുഴങ്ങുകയാണ്.അതിന് ഒട്ടും കുറവില്ല. തുരങ്കപ്പാത നിർമ്മാണവും, മതിയായ പഠനമില്ലാതെ അത് നടപ്പിലാക്കിയതിനെ ചൊല്ലിയുമാണ് ഇപ്പോഴത്തെ പോര്.തുരങ്കപ്പാത വേണമെന്ന നിലപാടിൽ തന്നെയാണ് അതിന് പച്ചക്കൊടി കാട്ടിയ സി.പി.എമ്മിന്റെ നിലപാട്. അക്കാര്യം കഴിഞ്ഞ ദിവസം വയനാട്ടിൽ കളളാടിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവർത്തിക്കുകയും ചെയ്തു. ഭരണ കക്ഷിയുടെ അനാസ്ഥ കൊണ്ടാണ് മണ്ണിടിച്ചൽ ഉണ്ടായതെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.എന്നാൽ വയനാട് തുരങ്കപാതയുടെപേരിൽ പരിഹാസംകേട്ട ആളാണ് താനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടിയുമായി രംഗത്ത് വന്നു. പദ്ധതി തുടങ്ങുന്നതിന് മുൻപ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മണ്ണ് പരിശോധന വിദഗ്ധൻ' എന്ന് തന്നെ കളിയാക്കി.കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ താൻ അന്ന് ആശങ്കപ്പെട്ട കാര്യം തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ദീർഘനാളത്തെ ജനപ്രതിനിധി എന്ന നിലയിൽ വിദഗ്ധരുമായി സംസാരിച്ചശേഷമാണ് അന്ന് പ്രതികരിച്ചത്.

'തുടർച്ചയായി വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുമ്പോൾ മണ്ണ് ദുർബലപ്പെടും. കനത്ത മഴ പെയ്യുമ്പോൾ അത് പൊട്ടി താഴേക്ക് വരാനുള്ള സാധ്യതയുണ്ട്. കള്ളാടിയിൽ സംഭവിച്ചതും അത്തരമൊരു അപകടം തന്നെയാണോ എന്ന് പരിശോധിക്കണം.
വയനാടിന്റെ മണ്ണിന്റെ ഘടന മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമാണ്. ഹൈവേ, കെറെയിൽ പദ്ധതികൾക്കും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പരിഭവം പറഞ്ഞത്. മണ്ണിടിച്ചൽ ഉണ്ടാപ്പോൾ തന്നെ ദുരന്തം മനുഷ്യ നിർമ്മതമാണെന്നായിരുന്നു മുഖ്യമന്ത്രിയും ടി. സിദ്ദീഖ് ഉൾപ്പെടെയുളള മന്ത്രിമാരും തുറന്നടിച്ചത്. ഇതും പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി.കാര്യങ്ങൾ പഠിച്ച് വേണം പ്രസ്താവന ഇറക്കാൻ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ അഭിപ്രായം.

വയനാട് തുരങ്കപാത നിർമ്മാണം ഇപ്പോൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.ദുരന്തത്തെപ്പറ്റി ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമെ നിർമ്മാണം ഇനി പുനരാംഭിക്കുകയയുളളു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അമ്പത് ഇന മാർഗ്ഗ നിർദ്ദേശങ്ങൾ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി പാലിച്ചോയെന്നും പരിശോധിക്കും.

മലമുറിച്ച് കോൺക്രീറ്റ് ചെയ്തു

നിർമ്മാണ ജോലികളുടെ ഭാഗമായി സംഭരിച്ച മണ്ണ് ഇടിഞ്ഞതല്ലെന്നും വനഭൂമിയിൽ ഉരു പൊട്ടിയതാണെന്നും നിർമ്മാണ കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡും കൊങ്കൺ റെയിൽവെയും അവകാശവാദം ഉന്നയിച്ചു.221 മില്ലിമീറ്റർ മഴയാണ് കളളാടി പ്രദേശത്ത് പെയ്തത്.

പശ്ചിമ ഘട്ടത്തിൽ മണ്ണ് ഇടിഞ്ഞ് താഴുന്ന സോയിൻ പൈപ്പിംങ്ങ് (ടണൽ ഇറേഷൻ) പ്രതിഭാസം അനുഭവപ്പെടുന്ന മേഖലയയും വയനാടിനെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും ദുരന്തനിവാരണ അതോറിട്ടിയും വർഗ്ഗീകരിച്ചിട്ടുണ്ട്.വയനാട്ടിൽ മാത്രം ചെറുതും വലുതമായ 30 ഓളം പ്രദേശങ്ങൾ ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രം നടത്തിയ ഫീൽഡ് തല പരിശോധനയിൽ കണ്ടെത്തിയിരുന്നു.മഴ കഴിയും വരെ കളളാടി പ്രദേശത്ത് പ്രവർത്തി നടത്തരുതെന്ന് കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ മുൻ ചീഫ് എൻജിനീയറും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറും അടൽ ടണൽ നിർമ്മാണത്തിന് നേതൃത്വം നൽകിയ കെ.പി.പുരുഷോത്തമൻ പറഞ്ഞു.ടണൽ നിർമ്മാണത്തിൽ ആശങ്കപ്പടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മണ്ണിടിച്ചലും ഉരുൾ പൊട്ടലും പോലുയുളള ദുരന്തങ്ങൾ ഉണ്ടാകണമെങ്കിൽ ആഴ്ചയിൽ 2500 മില്ലിമീറ്ററിന് മേൽ മഴ ലഭിക്കണം. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ആകെ ഉണ്ടായത് 354.4 മഴയാണ്. മണ്ണിന് ഒട്ടും ബലമില്ലാത്ത കളളാടി,പുത്തുമല, ചൂരൽമല പോലെയുളള പ്രദേശത്ത് മഴക്കാലത്ത് ഒരു കാരണവശാലും നിർമ്മാണം അനുവദിക്കരുതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.മലമുറിച്ച് കോൺക്രീറ്റ് ചെയ്തത് മൂലം മഴവെളളം കെട്ടി നിന്നതായും പിന്നീട് ആ വെളളം തളളി പുറത്തേക്ക് ഒഴുകിയതാകാനുമാണ് സാദ്ധ്യത.

ഉരുൾ പൊട്ടലുകൾ തുടരുന്നു.പുത്തുമല,ചൂരൽമല,മുണ്ടക്കൈ.ഇപ്പോൾ മീനാക്ഷിയിലെ കളളാടി.ഇവിടെ 1960 മുതൽ ഉരുൾ പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.1962 ചെമ്പ്ര മലയിൽ നടന്ന ഉരുൾ പൊട്ടലിൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.1984ൽ മുണ്ടക്കൈയിലെ ഉരുൾ പൊട്ടലിൽ 17 പേരുടെ ജീവൻ പൊലിഞ്ഞു.1996 ലും 2024ലും ചെമ്പ്രമലയിൽ വലിയ ഉരുൾ പൊട്ടൽ ഉണ്ടായി.2019ലും 2020ലും മുണ്ടക്കൈയിൽ ഉരുൾ പൊട്ടി.2019ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ 17 പേരുടെ ജീവൻ പൊലിഞ്ഞു.അഞ്ച് പേർ ഇന്നും കാണാ മറത്തയത്ത്.അതിന് ശേഷമാണ് മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടൽ.മുന്നൂറോളം പേരാണ് ഇല്ലാതായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION