ഇത്തരം വസ്‌തുക്കളെ സ്വപ്‌നത്തിൽ കണ്ടോ? പണം കൈവരുന്നതിന്റെ സൂചനയാണ്
1 MIN READ PUBLISHED: JUNE 17, 2026 03:40 PM IST
പലതരം സ്വപ്‌നങ്ങൾ കാണാറുള്ളവരാണ് നാമെല്ലാവരും. ഭയപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ സ്വപ്‌നങ്ങൾ ഇതിൽ ഉൾപ്പെടും. സ്വപ്‌നങ്ങൾക്ക് അർത്ഥമുണ്ടെന്നാണ് സ്വപ്ന ശാസ്ത്രത്തിൽ പറയുന്നത്. വിവിധ വസ്തുക്കൾ സ്വപ്നം കാണുന്നതിന് കൃത്യമായ നിർവചനമുണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാം.
ധാരാളം മീനുകൾ വെള്ളത്തിൽ ഓടി നടക്കുന്നത് സ്വപ്‌നം കാണുന്നത് പണം വരുന്നതിന്റെ സൂചനയാണ്. മീൻ പിടിച്ചതുകണ്ടാൽ ജീവിതത്തിൽ വലിയ നേട്ടമുണ്ടാകും.
ധാരാളം ധനം സ്വപ്നം കാണുന്നത് നല്ലതല്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ സൂചനയാണ്.
സ്വർണം സ്വപ്നം കാണുന്നത് നിങ്ങൾക്ക് മറ്റൊരു വശമുണ്ടെന്നോ നിങ്ങളുമായുള്ള ഒരാളുടെ സൗഹൃദത്തിന് മറ്റൊരു തലമുണ്ട് എന്നോ ആണർത്ഥം.
ധാന്യം സ്വപ്നം കാണുന്നത് വലിയ വിജയത്തിന്റെയും വിളവെടുപ്പിന്റെയും സൂചനയാണ്.