SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.09 PM IST

ഈ സമയത്ത് തുളസിച്ചെടിയിൽ വെള്ളമൊഴിക്കാൻ പാടില്ല, ഇല നുള്ളുന്നതും ദോഷം

tulsi

ഹൈന്ദവ വിശ്വാസത്തിൽ വളരെയധികം പ്രാധാന്യമുള്ള ചെടിയാണ് തുളസി. ഈ ചെടിയുള്ള വീട്ടിൽ ലക്ഷ്മീദേവി വസിക്കുന്നുവെന്നാണ് വിശ്വാസം. വീട്ടിൽ തുളസിയുള്ളത് ധനവും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. വീട്ടിൽ തുളസി നടുന്നതിലൂടെ പോസിറ്റീവ് എനർജി വർദ്ധിക്കും. വീട്ടിൽ അനർത്ഥങ്ങളുണ്ടാകുന്നത് തടയുകയും ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. എന്നാൽ തുളസിച്ചെടി വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

തുളസിച്ചെടിക്ക് വെള്ളമൊഴിക്കുമ്പോൾ വീട്ടിൽ ഐശ്വര്യം വന്നുചേരും. രാവിലെ കുളിച്ച് ശുദ്ധിയായി വേണം തുളസിക്ക് വെള്ളമൊഴിക്കാൻ. ഏകാദശി ദിവസം തുളസീദേവി വ്രതമനുഷ്ഠാനത്തിലായിരിക്കും. അതിനാൽ അന്നേദിവസം തുളസിച്ചെടിയിൽ വെള്ളമൊഴിക്കുകയോ അതിനടുത്തേയ്ക്ക് പോവുകയോ ചെയ്യരുത്. വൈകിട്ട് തുളസിയില നുള്ളുന്നതും ദോഷമാണ്. ഒരിക്കലും വൈകിട്ട് തുളസിക്ക് വെള്ളമൊഴിക്കാനും പാടില്ല. ഇവ രാവിലെ ചെയ്യുന്നതാണ് നല്ലത്.

തുളസി കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്ക് - കിഴക്ക് ദിശയിൽ നടുന്നതാണ് നല്ലത്. വീട്ടിൽ ഒറ്റ സംഖ്യയുടെ ക്രമത്തിൽ വേണം (ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള) തുളസി നടാൻ. വീടിന്റെ പ്രധാന വാതിലിന് സമീപം തുളസിയുള്ളതാണ് നല്ലത്. ഉണങ്ങിയ തുളസിച്ചെടി വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജികളെ ആകർഷിക്കും. വെെകുന്നേരങ്ങളിൽ തുളസിയുടെ സമീപത്തായി ഒരു മൺവിളക്ക് കത്തിക്കുന്നതും നല്ലതാണ്. തുളസിച്ചെടി എപ്പോഴും വീടിന്റെ അടിത്തറയ്ക്ക് മുകളിലായിരിക്കണം. തുളസിച്ചെടിയുള്ള സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മലിനമായ വെള്ളം തുളസിച്ചെടിക്കുമേൽ ഒഴിക്കാനും പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TULSI, TULSI PLANT, TULSI WATERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY