
കൊച്ചി: സ്‌പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ രണ്ടോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ജോലി കഴിഞ്ഞ് മടങ്ങിയ സ്‌പായിലെ ജീവനക്കാരിയായ യുവതിയോട് യുവാക്കൾ മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി അതുവഴി വന്ന ബെെക്കിൽ ലിഫ്റ്റ് ചോദിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
എന്നാൽ യുവാക്കൾ ബെെക്കിനെ പിന്തുടർന്നു. ഇതോടെ ബെെക്ക് ഓടിച്ച യുവാവ് യുവതിയെ അതുവഴി വന്ന ടോറസിൽ കയറ്റിവിട്ടു. ടോറസിൽ കയറിയ യുവതി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. ടോറസിനെ പിറവത്തുവച്ച് പൊലീസ് നിർത്തിച്ചു. ടോറസ് ലോറി ഡ്രെെവറാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് ആദ്യം കരുതിയത്. യുവാക്കളാണ് പിന്തുടർന്നതെന്ന് യുവതി പറഞ്ഞതോടെ പൊലീസ് അന്വേഷണം ആ വഴിയിലേക്ക് തിരിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര്, വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |