SignIn
Kerala Kaumudi Online
Saturday, 13 June 2026 7.49 PM IST

എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റിൽ

anu-joy

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ ലഹരി സ്റ്റാമ്പുകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി പുല്ലാർദേശം റോഡ് സ്നേഹലൈൻ ചുള്ളിക്കൽ വീട്ടിൽ അനു ജോയിയാണ് (36) കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 11 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. ആദ്യമായാണ് പിടിയിലാകുന്നത്. തുണിക്കടകൾക്ക് ഓർഡർ പ്രകാരം കണ്ണൂരിൽ നിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഇയാൾക്ക്. ലഹരി സ്റ്റാമ്പുകൾ കൈമാറുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ലഹരി പിടികൂടിയത്. പ്രതിയെ പള്ളുരുത്തി പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY