SignIn
Kerala Kaumudi Online
Friday, 24 July 2026 3.27 AM IST

മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; വ്യാജ കോളിൽ ഡൽഹി സ്വദേശികൾ പിടിയിൽ

phone-call
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ച ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കൽ തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോഴിക്കോട് സൈബർ പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മാത്രമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിൽ നിന്ന് സെക്രട്ടറി രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്.

ജില്ലയിലെ എംപിയിൽ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 11ന് പരാതി നൽകി.

അതിനിടെ വിളിച്ചയാൾ പറഞ്ഞ എംപിയുമായി വിദ്യ സംസാരിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചതെന്നും മറ്റ് രണ്ട് എംഎൽഎമാരുടെ നമ്പർ കൂടി നൽകിയെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ വയനാട് എസ്പിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാന രീതിയിൽ വിളിയെത്തിയിരുന്നു. തട്ടിപ്പുകാർ മറ്റു പല എംഎൽഎമാരെയും വിളിച്ചിട്ടുണ്ടെന്ന് വിദ്യ ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു.

English Summary

Two members of a Delhi-based cyber fraud gang have been arrested for allegedly offering Kerala MLA Vidya Balakrishnan a ministerial post in exchange for ₹3 crore. The fraudsters, posing as a secretary from MP Priyanka Gandhi's office, claimed a Cabinet reshuffle was imminent and demanded money to secure a ministerial position.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER POST SCAM, FAKE CALL FRAUD, DELHI RESIDENTS, MINISTER POST FRAUD, MANTHRI STHANAM SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY