തൃശൂർ: മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. മകൻ രാധാകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു മകന്റെ വീട്ടിലായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീടിനുള്ളിലെ ഭിത്തിയിൽ ചാരി ഇരിക്കുന്ന നിലയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
രാധാകൃഷ്ണൻ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. കൃഷ്ണന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. കൃഷ്ണന്റെ മൃതദേഹത്തിൽ ഇടതുചെവിയോട് ചേർന്ന് കണ്ടെത്തിയ ഒരു മുറിവും വീടിന്റെ രണ്ടാമത്തെ നിലയിലെ വാതിൽ തുറന്നുകിടന്നതുമാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിൽ സ്വത്ത് തർക്കം നടന്നതായി കണ്ടെത്തിയത്.
രാധാകൃഷ്ണൻ പിതാവിന് ജീവനാംശം നൽകണമെന്ന കോടതി വിധി നിലനിന്നിരുന്നു. ജീവനാംശം ലഭിക്കാത്തതിനെ തുടർന്ന് കൃഷ്ണൻ കേസ് കൊടുക്കുകയും അതിനെ തുടർന്നുണ്ടായ വൈരാഗ്യം കൊലയിലേക്ക് നയിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ. പുതുക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
An 89-year-old man was allegedly murdered by his 54-year-old son in Thrissur. Police said the accused attacked his father with a hammer following a dispute over court-ordered maintenance payments. The son has been arrested, and the investigation is ongoing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |