SignIn
Kerala Kaumudi Online
Sunday, 21 June 2026 4.38 PM IST

നാനിയെ തേടി രാഘവ് ജൂയാലിന്റെ വിക്രം മാലിക്

ss

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസിൽ വില്ലൻ വേഷം അവതരിപ്പിക്കുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടർ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന പ്രതിനായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കിൽ' എന്ന ബ്ലോക് ബസ്റ്റർ ബോളിവുഡ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാൽ.കഴുത്തിൽ ഒട്ടേറെ സ്വർണാഭരണങ്ങൾ അണിഞ്ഞ് നാനിയുടെ ജഡാൽ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക്കിന്റെ സ്റ്റൈലിഷ് എൻട്രി ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്രാണ്. ചിത്രത്തിലെ ആദ്യ ഗാനം "ആയാ ഷേർ" യൂട്യൂബിൽ175 മില്യൺ കാഴ്ചക്കാരെ നേടി.നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക.

സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 21ന് റിലീസ് ചെയ്യും.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പ്രദർശനത്തിന് എത്തും.

ഛായാഗ്രഹണം - സി .എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY