SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

ജോജുവിന്റെ മാസ് ആക്ഷനുമായി വരവ്, യു\ എ സർട്ടിഫിക്കറ്റ്

ss

ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വരവ് സെൻസർ ചെയ്തു . ചിത്രത്തിന് യു\ എ സർട്ടിഫിക്കറ്റ് ലഭിച്ചു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. കിടിലൻ ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ആയിരിക്കും വരവ്. കാട്ടുങ്കൽ പോളച്ചന്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് കഥയുടെ സഞ്ചാരം . ജോജു ജോർജിന്റെ മാസ് വരവും ഹൈവോൾട്ടേജ് ഇടിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. . മികച്ച എട്ട് ആക്ഷൻ സീനുകൾ വരവിന്റെ മറ്റൊരു ഹൈലൈറ്റായിരിക്കും . മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കൊച്ച് എന്ന കഥാപാത്രം കഥയിൽ സുപ്രധാനമാണ്. അർജുൻ അശോകൻ, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി ,അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരോടൊപ്പം സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നിവരും സാന്നിദ്ധ്യമാകുന്നു. രചന എ.കെ. സാജൻ ,​

ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം. ഛായാഗ്രഹണം - എസ്. ശരവണൻ. പി.ആർ. ഒ വാഴൂർജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY