SignIn
Kerala Kaumudi Online
Monday, 24 August 2026 4.45 AM IST

ഗപ്പിയുടെ പത്താം വർഷം;​ ടൊവിനോയും ജോൺപോളും ചേതനും വീണ്ടും

ss

ടൊവിനോയുടെ ​ഗ്രാ​സ്യാ​സ് ​എ​ൽ​ ​ക്ലാ​സി​ക്കോ​'​ ​പാക്കപ്പായി

പ്രേക്ഷകസ്വീകാര്യത ഏറെ നേടിയ ഗപ്പിയുടെ പത്താം വാർഷികത്തിൽ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായകൻ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും ഒന്നിക്കുന്ന ചിത്രത്തിൽ ഗപ്പിൽ നിറഞ്ഞുനിന്ന ചേതൻ ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആണ് ഗപ്പി. തേജസ് വർക്കി എന്ന എൻജിനിയറെ അവതരിപ്പിച്ച് ടൊവിനോ തോമസ് തന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ഗപ്പി.

ഗപ്പിക്കു പിന്നാലെ സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രവും കൈയൊപ്പ് പതിപ്പിച്ചു. ബോക്സ് ഓഫീസിൽ പണം വാരിയ രോമാഞ്ചം എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായും ജോൺപോൾ ജോർജ് തിളങ്ങി. 'ഇന്ദ്രൻസ്" ടൈറ്റിൽ കഥാപാത്രമായി എത്തിയ 'ആശാൻ" ആണ് ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

അതേസമയം ടൊ​വി​നോ​ ​തോ​മ​സും​ ​ന​സ്രി​യ​ നസിമും സം​വി​ധാ​യ​ക​ൻ​ ​മു​ഹ്സി​ൻ​ ​പ​രാ​രി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​'​ ​ഗ്രാ​സ്യാ​സ് ​എ​ൽ​ ​ക്ലാ​സി​ക്കോ​'​ ​പാക്കപ്പായി. നീരജ് മാധവ്, ബേബി ജീൻ, ഷംല ഹംസ, ജിനു ജോസഫ്,​ ഗോകുലൻ,​ ശിവഹരിഹരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ​ഒ​ട്ടേ​റെ​ ​ഹി​റ്റ് ​സി​നി​മ​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​കെ.​എ​ൽ 10​ ​പ​ത്ത് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​മു​ഹ്സി​ൻ​ ​പ​രാ​രി​യും​ ​ സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​'​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​രി​യയും ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOVINO THOMAS, GUPPY, LATESTNEWS, JOHN PAUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY