SignIn
Kerala Kaumudi Online
Saturday, 06 June 2026 9.17 AM IST

ഷൂട്ടിംഗിനിടെ  നടൻ  രാംചരണിന്  പരിക്ക്; കണ്ണിന് മുകളിൽ നാലുതുന്നൽ

READ ENGLISH VERSION
ram-charan

ഹെെദരാബാദ്: ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് അപകടം ഉണ്ടായത്. ആക്ഷൻ സീനിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കണ്ണിന് മുകളിലേറ്റ പരിക്കിൽ നാലുതുന്നലുകളുണ്ട്.

പെഡ്ഡിക്കുവേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാംചരണിന്റെ പരുക്കൻ ലുക്കുമായി ഗ്ളിംപ്സ് വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് നടി ജാൻവി കപൂർ ആണ് നായിക. ആറുകോടിയാണ് ജാൻവിയുടെ പ്രതിഫലം. രാംചരണും ശിവരാജ് കുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആണ് പെഡ്ഡി. ഉപ്പേന എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബുചി ബാബു വമ്പൻ ബഡ്ജറ്റിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റു താരങ്ങൾ.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവിമേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് എ.ആർ. റഹ്‌മാൻ ആണ് സംഗീതം. ഛായാഗ്രഹണം രത്‌നവേലു. എഡിറ്റർ നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAMCHARAN, INJURED, PEDDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY