SignIn
Kerala Kaumudi Online
Saturday, 06 June 2026 9.25 AM IST

'കൂട്ടുകാരിയുടെ ഭർത്താവിനെ പ്രേമിച്ച് വിവാഹം കഴിച്ച ഹൻസിക ഡിവോഴ്സായി'; ഇതാണ് കർമ്മയെന്ന് സോഷ്യൽ മീഡിയ

READ ENGLISH VERSION
hansika

തെന്നിന്ത്യൻ സിനിമാ താരം ഹൻസിക മോട്വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈൽ കതൂരിയും ദിവസങ്ങൾക്ക് മുമ്പാണ് വിവാഹമോചിതരായത്. മുംബയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി തീർപ്പാക്കിയത്. ഇതോടെ രണ്ട് വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഹൻസികയ്ക്ക് നേരെ ഉയരുന്നത്.

ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭർത്താവിനെയാണ് ഹൻസിക വിവാഹം കഴിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൻസികയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ജീവിതം തകർത്തവർക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ പലരും ഇതിനെ കർമ്മഫലം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്തായ റിങ്കി ബജാജിനെയാണ് സൊഹൈൽ ആദ്യം വിവാഹം കഴിച്ചത്. അന്ന് ആ വിവാഹത്തിന്റെ മുന്നിലുണ്ടായിരുന്നത് ഹൻസികയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഹൻസികയും സൊഹൈലും പ്രണയത്തിലാവുകയും സൊഹൈൽ റിങ്കിയെ ഒഴിവാക്കി ഹൻസികയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ കൂട്ടുകാരിയുടെ ജീവിതം തകർത്ത് സ്വന്തം ജീവിതം കണ്ടെത്തിയെന്നായിരുന്നു ഹൻസികയ്‌ക്കെതിരെ ഉയർന്ന വിമർശനം.

ഒരുമിച്ച് ജീവിക്കുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെയാണ് വിവാഹബന്ധം വേർപ്പെടുത്താമെന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ കാര്യങ്ങളിൽ പോലും തർക്കങ്ങൾ പതിവായതോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രമ്യമായി പിരിയാൻ ഹൻസികയും സൊഹൈലും തീരുമാനിക്കുന്നത്.

2022 ഡിസംബർ നാലിന് ജയ്പൂരിലെ മന്ദോട്ട കോട്ടയിൽ ഹിന്ദു ആചാരപ്രകാരം വളരെ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. 2024 ജൂലായ് രണ്ടു മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.'ഷാക്ക ലാക്ക ബൂം ബൂം' എന്ന സീരിയലിലൂടെയും 'കോയി മിൽ ഗയ' എന്ന ചിത്രത്തിലൂടെയും ബാലതാരമായി ഹൻസിക, ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായി മാറുകയായിരുന്നു. '105 മിനിട്ട്സ്', 'ജാനു', 'ഗാർഡിയൻ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലാണ് ഈ വർഷം ഹൻസിക അഭിനയിച്ചത്. മോഹൻലാൽ നായകനായ 'വില്ലൻ' എന്ന മലയാളം ചിത്രത്തിലും ഹൻസിക അഭിനയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, HANSIKA, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY