SignIn
Kerala Kaumudi Online
Saturday, 06 June 2026 9.59 AM IST

'മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങൾ'; പോസ്റ്റുമായി തൃഷ, വിജയ്‌യെക്കുറിച്ചെന്ന് ആരാധകർ

READ ENGLISH VERSION
trisha-krishnan

സൂര്യ - ആർ ജെ ബാലാജി ചിത്രം കറുപ്പ് തിയേറ്ററുകളിൽ വൻ കുതിപ്പുതുടരുകയാണ്. നാലാം ദിനം ചിത്രം ആഗോള കളക്ഷൻ 150 കോടി കടന്നിരുന്നു. 13 വർഷത്തിനുശേഷമാണ് സൂര്യ ചിത്രം ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുന്നത്. 2013ൽ സിംഗം 2നുശേഷം സൂര്യയുടെ കരിയറിൽ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉണ്ടായില്ല. കറുപ്പ് സ്വാമിയായും ശരവണനായും നിറഞ്ഞാടുന്ന ചിത്രത്തിൽ തൃഷ ആണ് നായിക.

ഇപ്പോഴിതാ കറുപ്പിലെ ബിടിഎസ് വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് നടി ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്. 'മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി. എല്ലാം ദെെവഹിതം' എന്നാണ് പോസ്റ്റിന് നടി നൽകിയ ക്യാപ്ഷൻ. ഈ ക്യാപ്ഷൻ കറുപ്പിന്റെ വിജയത്തിന്റെ മാത്രമല്ലെന്നും വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ചുള്ള സൂചനയാണെന്നും ആരാധകർ പറയുന്നു. പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നുണ്ട്.

'ക്യാപ്ഷനിൽ എല്ലാം ഉണ്ട്', 'എനിക്ക് മനസിലാകുന്നില്ല, തൃഷ എന്തിനാണ് വിജയ്‌യുടെ വിജയം സ്വന്തം ജയമായി കാണുന്നത്. എന്ത് മോശമാണ്', 'എന്തിനാണ് തൃഷയെ മാത്രം കുറ്റം പറയുന്നത്', 'ക്യാപ്ഷൻ കാണുമ്പോഴാണ് ദേഷ്യം വരുന്നത്',​ 'തൃഷ ജീവിതത്തിൽ ഒരിക്കലും സന്തോഷവതിയായിരിക്കില്ല',​ 'സംഗീതയുടെ ജീവിതം നീ നശിപ്പിച്ചു' - ഇങ്ങനെ പോകുന്നു കമന്റുകൾ. പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRISHA KRISHNA, POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY