
ശംഖുംമുഖം: തുടർ ചികിത്സയ്ക്കായി നവിമുബയിൽ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന നാലുവയസുള്ള പെൺകുട്ടി മരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശികളായ അത്താവുള്ള ഭായ്ജാൻ കാനേക്കർ-തസീനിം കനേക്കർ ദമ്പതികളുടെ മകളായ മറിയം അത്താവുള്ള കനേക്കറാണ് മരിച്ചത്. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന കൂട്ടിയെ നവിമുബയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കൊണ്ടുവരുന്നതിനിടെ ഹൃദയാഘാതമുണ്ടായി. വിമാനത്തിൽ പ്രാഥമിക ശ്രൂശ്രൂഷ നൽകിയശേഷം വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ ആശ്രുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |